x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യെ വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടത് ല​ജ്ജാ​ക​ര​മെ​ന്ന് കി​ഫ

വെബ് ഡെസ്ക്
Published: September 4, 2026 02:05 AM IST | Updated: September 4, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​വൂ​ർ: കൊ​ള​ക്കാ​ട് വീ​ട്ടു കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​പെ​ടു​ത്തി വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ട സം​ഭ​വം അ​ങ്ങേ​യ​റ്റം ല​ജ്ജാ​ക​ര​മാ​ണെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ വ​നം​വ​കു​പ്പ് സ​മാ​ന്ത​ര ഭ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് കി​ഫ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ദേ​വ​സ്യ പത്രക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​മേ​റ്റ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് കു​ട​പി​ടി​ക്കു​ക​യാ​ണ്. 'കാ​ട്ടു​പ​ന്നി​യെ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ക​റി​വ​യ്ക്ക​ണം' എ​ന്ന് മു​ന്പ് പ്ര​സ്താ​വ​ന ന​ട​ത്തി​യ സ്ഥ​ലം എം​എ​ൽ​എ മ​ന്ത്രി​യാ​യി ഭ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ​ത്ത​ന്നെ ഇ​ത്ത​ര​മൊ​രു വി​രോ​ധാ​ഭാ​സം സം​ഭ​വി​ക്കു​ന്ന​ത് ദു​ര്യോ​ഗ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : wild boar NattuVishasham DistrictNews

Recent News

Corehub Up