x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: റിക്കാർ​ഡ് വി​ജ​യ​വു​മാ​യി മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ൾ

വെബ് ഡെസ്ക്
Published: October 14, 2026 10:08 PM IST | Updated: October 14, 2026 10:08 PM IST

മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും.

ഹ​രി​പ്പാ​ട്: ഉ​പ​ജി​ല്ലാ ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര-​സാ​മൂ​ഹ്യ​ശാ​സ്ത്ര-​പ്ര​വൃ​ത്തി​പ​രി​ച​യ-​ഐ​ടി മേ​ള​യി​ൽ ച​രി​ത്ര​വി​ജ​യം സ്വ​ന്ത​മാ​ക്കി മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ൾ. മ​ത്സ​രി​ച്ച ഒ​ൻ​പ​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴു വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യാ​ണ് സ്കൂ​ൾ റെ​ക്കോ​ർ​ഡ് നേ​ട്ടം കു​റി​ച്ച​ത്.

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ വ​രെ പ​ങ്കെ​ടു​ത്ത മേ​ള​യി​ലെ ആ​കെ പോ​യി​ന്‍റ് നി​ല​യി​ൽ നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കാ​നും ഒ​രു യു​പി സ്കൂ​ളാ​യ മ​ണ്ണാ​റ​ശാ​ല​യ്ക്ക് ക​ഴി​ഞ്ഞു. ശാ​സ്ത്ര​മേ​ള, സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള എ​ന്നി​വ​യി​ൽ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലും ഗ​ണി​ത​ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഐ​ടി മേ​ള​ക​ളി​ൽ യു​പി വി​ഭാ​ഗ​ത്തി​ലും സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ഗ​ണി​ത​ശാ​സ്ത്ര​മേ​ള എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ നാ​ലാം സ്ഥാ​ന​വും ല​ഭി​ച്ചു.

ശാ​സ്ത്ര​മേ​ള യു​പി വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ഒ​ന്നാം സ്ഥാ​ന​വും ഒ​രു ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ മ​ത്സ​രി​ച്ച ആ​റ് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​രു ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത അ​ഞ്ച് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള യു​പി വി​ഭാ​ഗ​ത്തി​ൽ നാ​ല് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ട് മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ ഏ​ഴ് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി​യ​പ്പോ​ൾ, എ​ൽ​പി​യി​ൽ മ​ത്സ​രി​ച്ച അ​ഞ്ചി​ൽ നാ​ല് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് ഉ​റ​പ്പി​ച്ചു.​ സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള യു​പി​യി​ൽ ഒ​രു ഒ​ന്നാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി.

എ​ൽ​പി​യി​ൽ ആ​കെ​യു​ള്ള മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ര​ണ്ട് ഒ​ന്നാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള യു​പി വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് ഒ​ന്നാം സ്ഥാ​ന​വും ഒ​രു ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ എ​ട്ട് ഇ​ന​ങ്ങ​ളി​ലും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് ഒ​ന്നാം സ്ഥാ​ന​വും ഒ​രു ര​ണ്ടാം സ്ഥാ​ന​വും ഒ​രു മൂ​ന്നാം സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

ഐ​ടി മേ​ള യു​പി വി​ഭാ​ഗ​ത്തി​ൽ ആ​കെ​യു​ള്ള മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ ഒ​രു ര​ണ്ടാം സ്ഥാ​ന​വും ര​ണ്ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ഹ്മ​ശ്രീ എം.​കെ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, മാ​നേ​ജ്മെന്‍റ് പ്ര​തി​നി​ധി​ക​ളാ​യ എ​സ്. നാ​ഗ​ദാ​സ്, എ​ൻ. ജ​യ​ദേ​വ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ​സ്. ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു സ​രി​ഗ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Tags : Record Victory NattuVishasham DistrictNews

Recent News

Corehub Up