ഓള് കേരള കേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരി മേഖലാ കമ്മിറ്റിയും അമിത ഐ കെയര് ആന്ഡ് ലാസിക് സെന്റര് തിരുവല്ലയുടെയും സംയ
മാടപ്പള്ളി: ഓള് കേരള കേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരി മേഖലാ കമ്മിറ്റിയുടെയും അമിത ഐ കെയര് ആന്ഡ് ലാസിക് സെന്റര് തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തില് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും 200 പേരുടെ നേത്രദാന സമ്മതപത്ര സമര്പ്പണവും നടത്തി. വിനു ജോബ് എംഎല്എ ഉദ്ഘാടനം നിര്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പ്രിന്സ് ജോര്ജ്, എം.ജെ. താഹ, ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, ബിജു തോമസ്, ജോസ് ഫിലിപ്പ്, ആന്റണി കുന്നുംപുറം തുടങ്ങിയവര് പ്രസംഗിച്ചു.