സുബ്രതോ കപ്പിൽ ദാമൻ ദിയു ആൻഡ് ദാദ്ര നാഗർ ഹവേലിക്കെതിരേ വിജയിച്ച അത്താണിക്കൽ എംഐസി സ്കൂൾ ടീമംഗങ്ങളുടെ ആഹ്ലാദം.
മലപ്പുറം: ഡൽഹിയിൽ നടക്കുന്ന അണ്ടർ-17 സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം ജയവുമായി കേരളത്തെ പ്രതിനിധീകരിക്കുന്ന മലപ്പുറം അത്താണിക്കൽ എംഐസി ഇംഗ്ലീഷ് സ്കൂൾ കുതിപ്പ് തുടരുന്നു.
ഇന്നലെ നടന്ന ഗ്രൂപ്പ് എഫിലെ മൂന്നാമത്തെ മത്സരത്തിൽ ദാമൻ ദിയു ആൻഡ് ദാദ്ര നാഗർ ഹവേലിയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇതോടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും വിജയിച്ച് അത്താണിക്കൽ സ്കൂൾ നില മെച്ചപ്പെടുത്തി. തുടർച്ചയായ വിജയങ്ങളിലൂടെ ദേശീയ ചാന്പ്യൻഷിപ്പിലെ നോക്കൗട്ട് പ്രതീക്ഷ ടീം ശക്തമാക്കി. ഗ്രൂപ്പ് എഫിൽ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. മുത്തൂറ്റ് ഫുട്ബോൾ അക്കാഡമിയിലെ കുട്ടികളാണ് എംഐസി ടീമിനായി കളിക്കുന്നത്.
Tags : District News Nattuvishesham Subroto Cup Athanikkal