തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രി സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയ്ക്കെത്തിയ സുഡാന് കായികതാരം വില്യം വോള്‍ വോള്‍ ഡോക്ടര്‍മാ
തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സതേടി ദക്ഷിണ സുഡാന് ദേശീയ കായികതാരം. ബാസ്കറ്റ്ബോള്‍ താരമായ വില്യം വോള്‍ വോളാണ് വലതു കാല് മുട്ടിന്റെ ലിഗ്മന്റിനേറ്റ പരിക്ക് ചികിത്സിക്കാന്‍ എത്തിയത്. നടക്കാന്‍പോലും ബുദ്ധിമുട്ടുന്ന കോണ്ട്രോമലേഷ്യ പെറ്റല്ല എന്ന അവസ്ഥയിലായിരുന്നു.
കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ ഒന്നാംവര്‍ഷ എംസിഎ വിദ്യാര്‍ഥിയായ വില്ല്യത്തിന് ഒരുമാസം മുമ്പാണ് പരിക്കേറ്റത്. കോളജിലെ കായികാധ്യാപകന് ഡോ. ജെ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണ് ചികിത്സ തൊടുപുഴയിയെ ആശുപത്രിയിലേക്കു മാറ്റിയത്. ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്.
നാട്ടിലേക്കാള്‍ കേരളത്തില്‍ ചൂട് കൂടുതലുണ്ടെങ്കിലും പൂര്‍ണ സന്തോഷവാനാണ് വില്യം.
ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് ഇവിടെ ലഭിക്കുന്നത്. വന്നപ്പോഴുള്ളതിനേക്കാള്‍ പരിക്ക് ഏറെ ഭേദമായി. എത്രയും വേഗം കോര്‍ട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. വോളിബോളിലാണ് തുടക്കമെങ്കിലും ഇപ്പോള്‍ ബാസ്കറ്റ്ബോളിലാണ് ശ്രദ്ധയെന്ന് വില്യം പറഞ്ഞു. ഉഗാണ്ടയില്‍ നടന്ന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സുഡാനുവേണ്ടി സ്വര്‍ണമണിഞ്ഞ ടീം അംഗമായ വില്യം ബാസ്കറ്റ്ബോളിലും ദേശീയ സ്വര്‍ണ മെഡല്‍ ജേതാവാണ്.
വില്യത്തിന് 12 ദിവസത്തെ ചികിത്സയാണ് വേണ്ടിവരികയെന്ന് ആശുപത്രിയിലെ ഡോ. അനുപ്രിയ പി. മണി പറഞ്ഞു. ഇവിടെയെത്തുന്ന താരങ്ങളുടെ ഫിറ്റ്നസ് നഷ്ടമാകാതെ എത്രയും വേഗം അവരുടെ മൈതാനങ്ങളിലേക്കു മടങ്ങാനാകുന്ന തരത്തിലാണ് ചികിത്സ. റിപ്പയര്‍ ആന്‍ഡ് റീഹാബ് എന്ന രീതിയാണ് പിന്തുടരുന്നതെന്നു ഡോക്ടര്‍ പറഞ്ഞു.
അടുത്തയാഴ്ചയോടെ വില്യം വീണ്ടും പഠനത്തിലേക്കും കോര്‍ട്ടിലേക്കും മടങ്ങും. കേരളത്തിലെതന്നെ മികച്ച സ്പോര്‍ട്സ് മെഡിസിന് കേന്ദ്രമായ തൊടുപുഴയില്‍ നിരവധി കായിക താരങ്ങളാണ് ചികിത്സയ്ക്കെത്തുന്നത്. ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സെന്റര്‍ കഴിഞ്ഞവര്‍ഷമാണ് പ്രത്യേക സൗകര്യങ്ങളോടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറിയത്.
Tags : Nattuvishesham DistrictNews DeepikaNews Research Centre