x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ ഓ​ണം​ മേ​ള​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: August 10, 2026 12:01 AM IST | Updated: August 10, 2026 12:01 AM IST

പ്രതീകാത്മക ചിത്രം

 ചേ​ർ​ത്ത​ല: ഓ​ണം പ്ര​മാ​ണി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ (സ​പ്ലൈ​കോ) ന​ട​പ്പാ​ക്കു​ന്ന ഓ​ണം ആ​ക്ഷ​ൻ പ്ലാ​ൻ–2026 ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല ഡി​പ്പോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ മാ​വേ​ലി സൂ​പ്പ​ർ​സ്റ്റോ​റു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ണം​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ഓ​ണ​വി​പ​ണി​യെ വ​ര​വേ​ൽ​ക്കാ​ൻ ഗു​ണ​മേ​ന്മ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വു​ക​ൾ, പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ, ഓ​ണം ഗി​ഫ്റ്റ് ഹാം​പ​റു​ക​ൾ, ഗി​ഫ്റ്റ് കൂ​പ്പ​ൺ പ​ദ്ധ​തി​യി​ലൂ​ടെ മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​രി, പ​ഞ്ച​സാ​ര, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ൾ, ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും മ​തി​യാ​യ ശേ​ഖ​രം ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ എ​ല്ലാ സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യു​ടെ ഓ​ണം ഗി​ഫ്റ്റ് കൂ​പ്പ​ൺ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന-​ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Supplyco

Recent News

Corehub Up