x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കോ​ൺ​കോ​ർ​ദി​യ' പ​ദ്ധ​തി​ക്ക് പി​ന്തു​ണ: മു​ഹ​മ്മ​ദ് ഷി​യാ​സ് എംഎ​ൽഎ


Published: June 16, 2026 07:24 AM IST | Updated: June 16, 2026 07:24 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി രൂ​പ​ത​യു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി ല​ക്ഷ്യം വെ​ച്ചു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കോ​ൺ​കോ​ർ​ദി​യ എ​ന്ന സ​പ്‌​ത​വ​ത്സ​ര പ​ദ്ധ​തി​ക്ക് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ പ​രി​പൂ​ർ​ണ സ​ഹ​ക​ര​ണം അ​റി​യി​ച്ചു. കൊ​ച്ചി മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ൽ കോ​ൺ​കോ​ർ​ദിയ കോ​ർ ടീ​മി​ന്‍റെ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ച്ചി​യി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ചു കൊ​ണ്ടാ​ണ് കൊ​ച്ചി രൂ​പ​ത എ​ന്നും മു​ന്നോ​ട്ടു പോ​യി​ട്ടു​ള്ള​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കൊച്ചി ബി​ഷ​പ് ഡോ. ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ൽ പറഞ്ഞു.
യോ​ഗ​ത്തി​ൽ എ​പ്പി​സ്കോ​പ്പൽ വി​കാ​രി​മാ​രാ​യ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ള​ത്തി​വീ​ട്ടി​ൽ ഫാ. ​ടോ​മി ച​മ്പ​ക്കാ​ട്ട്, ഫാ. ​ജോ​ണി സേ​വ്യ​ർ പു​തു​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Support for 'Concordia' scheme

Recent News

Corehub Up