പ്രതീകാത്മക ചിത്രം
മഞ്ചേരി: റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 ആയി വർധിപ്പിച്ച് സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസം പകർന്ന സർക്കാരിനെ മഞ്ചേരി മുനിസിപ്പൽ സ്വതന്ത്ര കർഷകസംഘം അഭിനന്ദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.പി.എ. ഇബ്രാഹിം കുരിക്കൾ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കുഞ്ഞുഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മഹ്ബൂബ് കുരിക്കൾ, സെക്രട്ടറി റഫീഖ് കുരിക്കൾ, കൗണ്‍സിലർ അബ്ദുറഹിമാൻ, രാമങ്കുളം സലാം, ചെറിയാപ്പു ഹാജി, കെ.പി. ഷൗക്കത്തലി, കെ.പി. അയ്യൂബ് എന്നിവർ പ്രസംഗിച്ചു.
റബർ കർഷകരുടെ ദീർഘകാല ആവശ്യമായ താങ്ങുവില വർധന യാഥാർഥ്യമായത് കാർഷിക മേഖലയ്ക്ക് വലിയ ആശ്വാസമാണെന്നും റബറിന്റെ ഉത്പാദനച്ചെലവ് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ കർഷകരെ വിലയിടിവിൽനിന്ന് സംരക്ഷിക്കാൻ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും യോഗം വിലയിരുത്തി.