മുട്ടംസൂര്യകല എസ്എച്ച്ജിയുടെ ഉദ്ഘാടനം
മുട്ടം: സൂര്യകല സ്വയംസഹായ സംഘത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് നിർവഹിച്ചു.
സംഘം പ്രസിഡന്റ് പി.സി. ബൈജുമോൻ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്-സംരംഭകത്വ രജിസ്റ്റർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസിൽ സെബാസ്റ്റ്യനും ആദ്യ അംഗത്വ കാർഡ് പ്രകാശനം വാർഡ് മെംബർ വിഷ്ണു സജിയും നിർവഹിച്ചു. സൂര്യകല സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമായ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം മുട്ടം കൃഷി അസിസ്റ്റന്റ് ഇ.ജി. ജിജീഷ് കുമാർ നിർവഹിച്ചു.
Tags : SHG Nattuvishesham DistrictNews