x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ പ്രോ​ജ​ക്ടി​ന്‍റെ പേ​രി​ല്‍ 12.48 ല​ക്ഷം ത​ട്ടി: ​മ​നോ​ജ് കോ​ക്കാ​ട്ട്

വെബ് ഡെസ്ക്
Published: September 21, 2026 11:35 PM IST | Updated: September 21, 2026 11:35 PM IST

തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 2020-2025 ഭ​ര​ണ​സ​മി​തി കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ഭ്യാ​സ പ്രോ​ജ​ക്ടി​ന്‍റെ പേ​രി​ല്‍ 12,48,000 രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​വി​ല്‍ സ​ര്‍​വീ​സ് ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ഴി​മ​തി സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം കണ്ടേ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 28നു ​ചേ​ര്‍​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​മേ​യം ശ​ബ്ദവോ​ട്ടോ​ടെ പാ​സാ​യി. എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. ജി​ല്ല​യി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ അ​വ​സ​രം ല​ഭി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നാ​യി അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ള്‍ പോ​ലും ഇ​തു​വ​രെ വെ​ളി​ച്ചം ക​ണ്ടി​ട്ടി​ല്ല.​ തൊ​ടു​പു​ഴ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ മു​റി​യി​ല്‍ ഇ​വ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഏ​ജ​ന്‍​സി​യെ ക​ണ്ടെ​ത്തി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ടെ​ന്‍​ഡ​റി​ല്‍ ഗ്രാ​മ​നി​കേ​ത​ന്‍ ചാ​രി​റ്റ​ബി​ൾ‍ സൊ​സൈ​റ്റി​യെ​ന്ന ക​ട​ലാ​സ് സൊ​സൈ​റ്റി മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ത്. ടെ​ന്‍​ഡ​ര്‍ ഡോ​ക്യു​മെ​ന്‍റ് ഫ​യ​ലി​ല്‍ ഇ​ല്ല, സിം​ഗി​ള്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ക്ര​മ​വും പാ​ലി​ച്ചി​ട്ടി​ല്ല.

ഗ്രാ​മ​നി​കേ​ത​ന്‍ സൊ​സൈ​റ്റി പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ എ​ഡ്യു​സോ​ണ്‍ ഐ​എ​എ​സ് അ​ക്കാ​ദ​മി​ക്ക് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം സ​ബ് ക​രാ​ര്‍ ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത്. നി​ര്‍​വ​ഹ​ണ ക്വ​ട്ടേ​ഷ​നി​ല്‍ ഏ​ക ഏ​ജ​ന്‍​സി പ​ങ്കെ​ടു​ത്ത​ത് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​യു​ടെ മെ​റ്റീ​രി​യ​ല്‍​സ് അ​ച്ച​ടി​ച്ച് ന​ല്‍​കാ​നോ കൃ​ത്യ​മാ​യി ക്ലാ​സ് ന​ട​ത്താ​നോ ത​യാ​റാ​യി​ല്ല. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ കൃ​ത്യ​ത​യി​ല്ലെ​ന്നും സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​ര്‍​വ​ഹി​ക്കേ​ണ്ട പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ ഫ​യ​ല്‍​ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ത​ന്നെ ക​ണ്ടെ​ത്തി​യ​തി​ലും ഓ​ഡി​റ്റ് വി​ഭാ​ഗം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഗ്രാ​മ​നി​കേ​ത​ന്‍ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് നി​ല​വി​ല്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. 500 രൂ​പ വി​ല​യു​ള്ള 1,000 പു​സ്ത​ക​ങ്ങ​ള്‍​ക്കും വെ​ബ് ആ​പ്ലി​ക്കേ​ഷ​നു​മാ​യാ​ണ് 12,48,300 രൂ​പ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ വെ​ബ്‌​സൈ​റ്റും കാ​ണാ​നി​ല്ല. പാ​വ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും വി​ഷ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് വി​ടു​മ്പോ​ള്‍ അ​ഴി​മ​തി വെ​ളി​ച്ച​ത്ത് വ​രു​മെന്നും 30നു ​കു​മ​ളി​യി​ല്‍ നി​യ​മസ​ഭാ ഓ​ഡി​റ്റ് ക​മ്മി​റ്റി ഹി​യ​റിം​ഗി​നു വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും മ​നോ​ജ് പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews swindled under

Recent News

Corehub Up