x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി. ​സി​ദ്ദി​ഖ് മ​ണ്ഡ​ല പ​ര്യ​ട​നം ന​ട​ത്തി


Published: May 5, 2026 07:49 AM IST | Updated: May 5, 2026 07:49 AM IST

ക​ല്‍​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ജ്വ​ല വി​ജ​യം സ​മ്മാ​നി​ച്ച സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് ന​ന്ദി പ​റ​യു​ന്ന​തി​ന് ടി. ​സി​ദ്ദി​ഖ് മ​ണ്ഡ​ല പ​ര്യ​ട​നം ന​ട​ത്തി.

വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​യ​തി​നു​പി​ന്നാ​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച പ​ര്യ​ട​നം മു​ട്ടി​ല്‍, മൂ​പ്പൈ​നാ​ട്, മേ​പ്പാ​ടി, വൈ​ത്തി​രി, പൊ​ഴു​ത​ന, ത​രി​യോ​ട്, വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ, ക​ണി​യാ​മ്പ​റ്റ, ക​മ്പ​ള​ക്കാ​ട് വ​ഴി രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ക​ല്‍​പ്പ​റ്റ​യി​ല്‍ സ​മാ​പി​ച്ച​ത്.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. ക​ല്‍​പ്പ​റ്റ​യി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച ആ​ഹ്‌​ളാ​ദ​പ്ര​ക​ട​നം രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷ​മാ​ണ് ന​ട​ന്ന​ത്. ഇ​തു​കാ​ണാ​ന്‍ പ്രാ​യം ചെ​ന്ന​വ​ര​ട​ക്കം നി​ര​വി​ധ​യാ​ളു​ക​ളാ​ണ് പു​തി​യ സ്റ്റാ​ന്‍​ഡി​നും മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നു​മി​ട​യി​ല്‍ കാ​ത്തു​നി​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലെ പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി സി​ദ്ദി​ഖും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രും ക​ല്‍​പ്പ​റ്റ​യി​ലെ​ത്താ​ന്‍ വൈ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും സി​ദ്ദി​ഖി​ന്‍റെ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ​യും അ​ഭാ​വ​ത്തി​ല്‍ ന​ട​ന്ന പ്ര​ക​ട​നം ക​ണ്ട​ശേ​ഷ​മാ​ണ് ഇ​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ര്‍​മാ​ദ​വും ന​ഗ​ര​ത്തി​ല്‍ ന​ട​ന്നു. വ​ലി​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധ​ത്തി​ല്‍ ക്ര​മീ​ക​ര​ണം ന​ട​ത്തി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​ലൂ​ടെ പാ​യി​ച്ചാ​യി​രു​ന്നു യു​വാ​ക്ക​ളി​ല്‍ ചി​ല​രു​ടെ വി​ജ​യാ​ഘോ​ഷം. ഇ​ത് റോ​ഡി​ന് ഇ​രു​വ​ശ​വും നി​ന്ന​വ​രി​ല്‍ അ​ലോ​സ​ര​ത്തി​ന് കാ​ര​ണ​മാ​യി. പോ​ലീ​സ് ന​ഗ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നി​യ​മ​ലം​ഘ​നം ത​ട​യു​ന്ന​തി​ന് ഇ​ട​പെ​ട്ടി​ല്ല.

 

Tags : T. Siddique conducted

Recent News

Corehub Up