കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയിലെ വിജയികൾക്കും ഇൻസ്പയർ വിന്നേഴ്സ്, എൻഎംഎംഎസ്, യുഎസ്എസ് വിജയികൾക്കുള്ള അനുമോദനം എന്നിവ നടന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകള്‍,വിജയോത്സവം പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.
സഫലം 2026 പരിപാടി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങളും വിവിധ എൻഡോവ്മെന്റുകളും വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.താമരശേരി കോർപറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് മുഖ്യാതിഥിയായിരുന്നു. അസി. മാനേജർ ഫാ. സെബിൻ വർഗീസ് അനുഗ്രഹപ്രഭാഷണം നടത്തി.വാർഡ് മെമ്പർ എൻ.കെ കുഞ്ഞമ്മദ് , പ്രിൻസിപ്പാൾ. ഷാജി കുര്യൻ, പ്രധാനാധ്യാപകരായ ബിജു മാത്യു, പി. ശ്രുതി, ഷിബു മാത്യൂസ്, എംപിടിഎ പ്രസിഡന്റ് ജിഷ മാത്യു , അധ്യാപകൻ റഫീഖ് പൊയിൽക്കര,വിദ്യാർത്ഥി പ്രതിനിധി എബിൻ തോമസ്, എം.സജീഫ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham ecognition inauguration of various clubs