x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി: ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​റു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ!

വെബ് ഡെസ്ക്
Published: July 8, 2026 02:25 AM IST | Updated: July 8, 2026 02:25 AM IST

ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യി​ലേ​ക്ക് ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​റു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ. ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് നാ​ട​കീ​യ​രം​ഗം അ​ര​ങ്ങേ​റി​യ​ത്.

ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്നു​പേ​രെ വി​ക​സ​ന​സ​മി​തി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ച​ർ​ച്ച​യാ​യി വ​ന്ന​പ്പോ​ഴാ​ണ് മു​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​റു​മാ​യ കെ.​ബി. ശ​ശി​കു​മാ​ർ മു​ൻ ബി​ജെ​പി കൗ​ൺ​സി​ല​റാ​യി​രു​ന്ന കെ. ​സ​ജി​ത്തി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

ഒ​റ്റ​പ്പാ​ല​ത്തെ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം ബി​ജെ​പി മു​ൻ കൗ​ൺ​സി​ല​റു​ടെ പേ​ര് മു​മ്പോ​ട്ടു​വ​ച്ച​ത്.

ബി​ജെ​പി മു​ൻ​സി​ല​റു​ടെ പേ​ര് യു​ഡി​എ​ഫ് അം​ഗം നി​ർ​ദേ​ശി​ച്ച​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​യി സി​പി​എം കൗ​ൺ​സി​ല​ർ ടി.​പി. പ്ര​ദീ​പ്കു​മാ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. കെ.​ബി. ശ​ശി​കു​മാ​റി​ന്‍റെ ന​ട​പ​ടി ഇ​തി​ന​കം യു​ഡി​എ​ഫി​നു​ള്ളി​ൽ വി​വാ​ദ​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District news Development Committee

Recent News

Corehub Up