x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വ് പി​ന്‍​വ​ലി​ക്ക​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി


Published: June 22, 2026 06:30 AM IST | Updated: June 22, 2026 06:30 AM IST

കൊ​ല്ലം : ബ​ജ​റ്റി​ല്‍ വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് ന​ല്‍​കി​യ പ്ര​ഖ്യാ​പ​നം പി​ന്‍​വ​ലി ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത മ​ദ്യ​ന​യ​ത്തി​നു ക​ട​ക​വി​രു​ദ്ധ​മാ​യി നാ​ട്ടി​ല്‍ മ​ദ്യ​പ്ര​ള​യം സൃ​ഷ്‌ടിക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വല്പന വ്യാ​പ​ക​മാ​ക്കാ​നും പു​തു​ത​ല​മു​റ​യെ മ​ദ്യാ​സ​ക്തി​യി​ലേ​ക്ക് ന​യിക്കാ​നും ഇ​ട​യാ​ക്കു​ന്ന ഈ ​പ്ര​ഖ്യാ​പ​നം ദൂ​ര്യ​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഓ​പ്പ​റേ​ഷ​ന്‍ തൂഫാ​ന്‍ പോ​ലു​ള​ള ല​ഹ​രി​വി​രു​ദ്ധ മു​ന്നേ​റ്റ​ങ്ങ​ളു​ടെ ശോ​ഭ​കെ​ടു​ത്തു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​തി​രി​യ​ണം. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തൊ​ടൊ​പ്പം മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​യ്ക്കു​ന്ന​തി​നു​ള​ള മ​ദ്യ​ന​യം ആ​വി​ഷ്‌​കരി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ന്‍ ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ര്‍​ഗ്ലീ​ന്‍, ഇ.​എ​മേ​ഴ്‌​സ​ണ്‍, ബി. ​സെ​ബാ​സ്റ്റ്യ​ന്‍, സ​ന്തോ​ഷ് സേ​വ്യ​ര്‍, ബി​നു മൂ​താ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up