x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം; നി​ല​ന്പൂ​രി​ൽ ക​ർ​ഷ​കസം​ഘം മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: August 19, 2026 10:49 PM IST | Updated: August 19, 2026 10:49 PM IST

കേ​ര​ള ക​ർ​ഷ​കസം​ഘം നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എം.​ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം - ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. 2026 ജൂ​ലൈ 27ന് ​പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​വു​മാ​യി (ഇ​എ​സ്എ) ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ 11 വി​ല്ലേ​ജു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 131 വി​ല്ലേ​ജു​ക​ളാ​ണ് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളും ജ​ന​വാ​സ​മേ​ഖ​ല​ക​ളും വേ​ർ​തി​രി​ച്ച് സം​സ്ഥാ​ന​ത്തെ 31 വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും 92 വി​ല്ലേ​ജു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​ഴി​വാ​ക്കി ഇ​എ​സ്എ വി​സ്തൃ​തി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​യ്ക്ക​ണ​മെ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശം ക​ഴി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബാ​ധി​ക്കും. ഇ​എ​സ്എ വി​ജ്ഞാ​പ​നം അ​ന്തി​മ​മാ​കു​ന്ന​തോ​ടെ വ്യ​വ​സാ​യ​ങ്ങ​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​കും. ജ​ന​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കും.

നി​ല​വി​ലു​ള്ള കൃ​ഷി രീ​തി​ക​ൾ​ക്കും ക​ർ​ഷ​ക​രു​ടെ​യും ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നും നി​യ​ന്ത്ര​ണം വ​രും. ക​ര​ട് വി​ഞ്ജാ​പ​ന​ത്തി​നെ​തി​രേ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള ക​ർ​ഷ​കസം​ഘം നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എം. ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, എ.​ടി. റെ​ജി, എം. ​സു​കു​മാ​ര​ൻ, കെ. ​മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, വി.​കെ. ഷാ​ന​വാ​സ്, കെ. ​റ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Farmers' union Nilanpur

Recent News

Corehub Up