മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപകദിനാഘോഷത്തിൽനിന്ന്.
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. എഴുത്തുകാരിയും ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമായ സി. കബനി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. പോൾ മങ്ങാട് സിഐസ്റ്റ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജോഷി ചീരാംകുഴി വിശിഷ്ടാതിഥിക്കു സ്നേഹോപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ, അക്കാഡമിക് കോ-ഓഡിനേറ്റർ വി.വി. സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി. ലക്ഷ്മി, കെജി ഇൻ ചാർജ് ലളിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Teachers' Day