മുന്‍ അധ്യാപകന് കുന്നപ്പള്ളില്‍ കെ.എ. പൈലിയെ ആദരിക്കുന്നു.
തൊടുപുഴ: കേരള റിട്ട. ടീച്ചേഴ്സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. 80 വയസ് പൂര്‍ത്തിയായ അധ്യാപകരെ ചടങ്ങില്‍ റോയി കെ. പൗലോസ് എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് ജോസ് കോനാട്ട് അധ്യാപകദിന സന്ദേശം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഫിലിപ്പച്ചന്, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍, ജാഫര്‍ ഖാന് മുഹമ്മദ്, ചാര്‍ലി ആന്റണി, സജീവ് മുണ്ടയ്ക്കല്‍, സുനില്‍ ടി. തോമസ്, എസ്. വില്‍സണ്‍, കുര്യന് പി. ജോയ്, ഫ്രാന്‍സിസ് സാലസ്, ടോമി ഫിലിപ്പ്, യു.കെ. റെജി എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ: അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎസ്എസ്പിയു കരിമണ്ണൂര്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസില്‍ പ്രധാനാധ്യാപകനായിരുന്ന കുന്നപ്പള്ളില്‍ കെ.എ. പൈലി, സംഗീതാധ്യാപകന് തിരുവിഴ സുരേന്ദ്രനാഥന്എന്നിവരെ വീടുകളിലെത്തി ആദരിച്ചു.
കെഎസ്എസ്പിയു ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് കെ.വി. ദേവസ്യ, കരിമണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രഫ. എലിസബത്ത് ജോസ്, സെക്രട്ടറി പി.കെ. ശ്രീകുമാര്‍, പി.പി. സജീവന്, എ.എസ്. ഇന്ദിര, കെ.കെ. സുന, ജോസഫ് കുരുവിള, എ.എം. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
സ്വരാജ്: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സേവനത്തിൽനിന്ന് വിരമിച്ച കെ.ജി. സുഗതകുമാർ, സണ്ണി മമ്പറ എന്നിവരെ ആദരിച്ചു. റെജി കൂനാനി അധ്യാപകദിന സന്ദേശം നൽകി.
ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ റെൻസോ, എം.വി. മനോജ്, പ്രിൻസ് മറ്റപ്പള്ളി, പി.ടി. സജികുമാർ, സണ്ണി കക്കുഴി, കെ.കെ. മാണി, സെബാസ്റ്റ്യൻ തോമസ്, വിൽസൺ തോമസ്, സിറിൽ തോമസ്, പാലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൂലമറ്റം: സംസ്കാര വേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ അധ്യാപകദിനം ആഘോഷിച്ചു. നേപ്പാളില്‍ നടന്ന ലോക മിക്സ് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടാന്‍ പരിശീലനം നല്കിയ അജിത്ത് പി. രാജുവിനെ ചടങ്ങില്‍ ആദരിച്ചു. സെന്റ് ജോര്‍ജ് യുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് എസ്എച്ച് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് കരിമ്പാനി, ടോമി നാട്ടുനിലം, സിബി മാളിയേക്കല്‍, ജൂബി കെ. ബേബി, ഷീബ ജോസ്, എസ്. അഞ്ജലി, വി. പ്രിയങ്ക, എബീന ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.