ബി. അനില്‍കുമാറിനെ പിടിഎ പ്രസിഡന്റ് തടത്തില്‍ സുധീര്‍ ആദരിക്കുന്നു.
കുണ്ടറ: ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് തടത്തില്‍ സുധീര്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാര്‍, ഹെഡ്മാസ്റ്റര് ആര്. മനു, സീനിയര്‍ അധ്യാപിക പി.എല്‍. ശോഭാകുമാരി, അധ്യാപകരായ സിന്ധു ശേഖര്‍, പ്രജീഷ് രാജ്, ലക്ഷമി ചന്ദ്രന്, അഞ്ചു ഐ, റാണി മോള്, അശ്വിനി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബി. അനില്‍കുമാറിനെ ആദരിച്ചു.
കുണ്ടറ: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ ജനകീയ വികസനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടറ എംജിഡി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരെ ആദരിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്തു.
ജനകീയ വികസനവേദി പ്രസിഡന്റ് മുളവന രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന ഏബ്രഹാം, പ്രധാന അധ്യാപകന് ഫിലിപ്പ് എം. ഏലിയാസ്, ഗേള്‍സ് ഹൈസ്കൂള്‍ പ്രധാന അധ്യാപിക ഷീബ മാത്യു, അധ്യാപകരായ ഷീജ കെ. ഫിലിപ്പ്, ആഷമ്മ എബ്രഹാം, ബേബിയമ്മ, മിനിഎന്നിവരെ ചടങ്ങില്‍ മുല്ലക്കര രത്നാകരന് ആദരിച്ചു.
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി മുരളീകൃഷ്ണന്, ഫിലിപ്പ് എം.ഏലിയാസ്, പിടിഎ പ്രസിഡന്റ് ബിജോയ് വി. തോമസ്, വികസനവേദി സെക്രട്ടറി റോയി പുന്നത്തടം, ഖജാന്‍ജി ബൈജു കരീം എന്നിവര്‍ പ്രസംഗിച്ചു.