പഴയങ്ങാടി: കെഎസ്ടിപി റോഡിൽ ചെറുകുന്ന് കതിരുവെക്കുംതറയ്ക്ക് സമീപം ലോറിയും ബൈക്കും തമ്മിൽ കൂടിയിടിച്ച് ബൈക്ക് യാത്രികനും ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്ര ജീവനക്കാരനുമായ കീഴ്ശാന്തി മരിച്ചു. കാങ്കോൽ ആലപ്പടമ്പ് കുത്തിപ്പാറയിലെ പാലക്കുന്നത്ത് ഇല്ലത്ത് പദ്മനാഭൻ നമ്പൂതിരി (51) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ നാലോടെ ക്ഷേത്രത്തിൽനിന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ എതിർ ദിശയിൽനിന്ന് ചെങ്കല്ല് ഇറക്കിവരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാങ്കോലിലെ നാരായണൻ നമ്പൂതിരി-സരസ്വതി അന്തർജനം ദന്പതികളുടെ മകനാണ്.
ഭാര്യ: ഷജിന. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ. സഹോദരങ്ങൾ: ശ്രീധരൻ, പരമേശ്വരൻ, പരമേശ്വരി.
Tags : Temple resident dies hit by lorry bike truck collision