x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​തി​വ​ഴി​യി​ൽ നി​ല​ച്ച് തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി


Published: July 6, 2026 02:36 AM IST | Updated: July 6, 2026 02:36 AM IST

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി പാ​തിവ​ഴി​യി​ൽ നി​ല​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഓ​പ്പ​ൺ സ്റ്റേ​ജ് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ക​യാ​ണി​വി​ടം. തു​റ​വൂ​ർ -പ​മ്പാ പാ​ത​യു​ടെ ആ​ദ്യ പാ​ല​മാ​യ തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ​ള്ളി​ക്ക​ട​വ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി ഭാ​ഗം ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

ഈ ​ഭാ​ഗ​ത്താ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്കരി​ച്ച​ത്. കെ.​സി.​ വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ന്ന് 50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, മു​തി​ർ​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് എ​ന്ന് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ (ഡി​റ്റി​പി​സി) പ​റ​ഞ്ഞി​രു​ന്ന​ത്.

ഭ​ര​ണാ​നു​മ​തി ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​ന്ന​തി​നാ​ൽ പ​ദ്ധ​തി പി​ന്നെ​യും പാ​തി​വ​ഴി​യി​ലാ​യി. ഒ​ടു​വി​ൽ 2018ൽ ​പ​ഞ്ചാ​യ​ത്ത്, ടൂ​റി​സം വ​കു​പ്പി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി.​ പ​ദ്ധ​തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും നി​ർ​മാ​ണച്ചുമ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​രം ജി​റ്റ്പാ​ക് ക​മ്പ​നി​ക്ക് ആ​ദ്യ​ഗ​ഡു കൈ​മാ​റി​യ​താ​യും അ​ന്ന​ത്തെ ഡി​റ്റി​പി​സി സെ​ക്ര​ട്ട​റി എം. ​മാ​ലി​ൻ അ​റി​യി​ച്ചി​രു​ന്നു.

നി​ർ​മാ​ണ വേ​ള​യി​ൽ പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്തെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് നി​ർ​മാ​ണ അ​നു​മ​തി വാ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട​ങ്ങോ​ട്ട് ന​ട​പ​ടി​ക​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​ല്ല. അ​തേസ​മ​യം ഇ​തോ​ടൊ​പ്പം പ​ദ്ധ​തി​യി​ട്ട തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ പാ​ല​ത്തി​ന്‍റെ തു​റ​വു​ർ ഫെ​റി ഭാ​ഗ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. തൈ​ക്കാ​ട്ടു​ശേ​രി ഫെ​റി​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ എ​ന്താ​ണ് സാ​ധി​ക്കാ​ത്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ല.

ആ​ളൊ​ഴി​ഞ്ഞ് ഫെ​റി

ആ​ളൊ​ഴി​ഞ്ഞ ഫെ​റി​യി​ൽ രാ​ത്രി​യി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ത​ന്പ​ടി​ക്കു​ക​യാ​ണ്. മ​ത്സ്യസം​സ്ക​ര​ണ ശാ​ല​ക​ളി​ലെ മാ​ലി​ന്യം, ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ രാ​ത്രി​യി​ൽ കാ​യ​ലി​ൽ ത​ള്ളാ​നു​ള്ള സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണി​വി​ടെ. ഇ​തു​മൂ​ലം തെ​രു​വുനാ​യ്ക​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ത​ട​സ​ങ്ങ​ൾ നീ​ക്കി ഫെ​റി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : nattu vishesham Thaikkattussery ferry tourism

Recent News

Corehub Up