എറങ്കൊപൊയിലിൽ കോളേജിനായി ഉന്നത അധികാരികൾ കണ്ടെത്തിയ സ്ഥലം.
തളിപ്പറമ്പ്: മലയോര മേഖലയുടെ സിരാകേന്ദ്രമായ തളിപ്പറമ്പ് വികസനത്തിൽ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. തളിപ്പറന്പിലെത്തുന്നവർക്ക് ടൗണിലെ പാർക്കിംഗാണ് ഏറ്റവും വലിയ തലവേദന.
കാക്കത്തോട് ബസ്സ്റ്റാൻഡ് തുറന്ന് കൊടുക്കുക, പറശിനിക്കടവിൽ ക്രൂയിസർ സർവീസ് ആരംഭിക്കുക, പറശിനിക്കടവ് അന്പലം ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട്, നാടുകാണി സൂം സഫാരി പാർക്ക്, കൂവേരിയിലെ തൂക്കുപാലം നവീകരിച്ച് റോപ്വേ സംവിധാനം തുടങ്ങിയവയാണ് തളിപ്പറന്പ് മണ്ഡലത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ.കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എളമ്പേരം പാറയിൽ എറങ്കോപൊയിലിൽ കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സമിതി സ്ഥലം സന്ദർശിക്കുകയും സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർനടപടി സ്വീകരിച്ചില്ല.
Tags : Thaliparamba nattuvishesham local news