ഉമ്മൻചാണ്ടി അനുസ്മരണം എം.ജെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.
മരങ്ങാട്ടുപിള്ളി: വിദേശ കുടിയേറ്റത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്നും മാറുന്ന തൊഴിൽ കുടിയേറ്റ നയങ്ങൾ വിദ്യാർഥികൾ വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. കെഎസ്യു, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണവും യുവപ്രതിഭ പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശങ്ങളിൽ രൂപപ്പെടുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നയങ്ങൾ മാറ്റാൻ സർക്കാരുകളെ നിർബന്ധിതമാക്കുന്നു. ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാണ് യുഡിഎഫ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
\കെഎസ്യു മണ്ഡലം പ്രസിഡന്റ് ആഷിൻ അനിൽ മേലേടം അധ്യക്ഷത വഹിച്ചു. ടോം കുര്യാക്കോസ്, രജിൻ എസ്. ഉണ്ണിത്താൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സി. കുര്യാക്കോസ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസികുട്ടി എബ്രഹാം, ജോർജ് പയസ്, മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.