x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ വളപ്പിലെ അ​ഗ​ത്തി​മ​ര​ങ്ങ​ള്‍ കൗ​തു​ക​മാ​കു​ന്നു


Published: June 5, 2026 01:35 AM IST | Updated: June 5, 2026 01:35 AM IST

പാ​ലാ: നി​റ​യെ പൂ​ക്ക​ളും കാ​യ്ക​ളു​മാ​യി പാ​ലാ കെ.​എം. മാ​ണി മെ​മ്മോ​റി​യ​ല്‍ ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ല​യെ​ടു​പ്പോ​ടെ നി​ല്‍​ക്കു​ന്ന അ​ഗ​ത്തി​മ​ര​ങ്ങ​ള്‍ കൗ​തു​ക​മാ​കു​ന്നു. ചീ​ര വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട അ​ഗ​ത്തി​ച്ചീ​ര എ​ന്ന ചെ​റു​മ​രം ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാഗ​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്താ​ണ് നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് പ​രി​സ്ഥി​തി​ദി​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ പാ​ര്‍​ടൈം സ്വീ​പ്പ​റാ​യ ഹ​രി​കു​മാ​ര്‍ മ​റ്റ​ക്ക​ര​യാ​ണ് മൂ​ന്ന് അ​ഗ​ത്തി​ച്ചെ​ടി​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. മൂ​ന്നു ചെ​ടി​ക​ളും ഇ​ന്ന് വാ​നോ​ളം ഉ​യ​ര്‍​ന്ന് രോ​ഗി​ക​ള്‍​ക്ക് ത​ണ​ലേ​കി നി​ല്‍​ക്കു​ന്നു.

ധാ​രാ​ളം ഔ​ഷ​ധ​ഗു​ണ​വും പോ​ഷ​ക സ​മൃ​ദ്ധ​വു​മാ​ണ് അ​ഗ​ത്തി​ച്ചീ​ര. ഇ​തി​ന്‍റെ ഇ​ല​ക​ളും പൂ​ക്ക​ളും കാ​യ്ക​ളും ഭ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ചു​മ​പ്പ്, വെ​ളു​പ്പ്, മ​ഞ്ഞ, നീ​ല നി​റ​ങ്ങ​ളി​ല്‍ അ​ഗ​ത്തി​ച്ചെ​ടി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ചു​വ​പ്പും വെ​ളു​പ്പു​മാ​ണ് ആ​ഹാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ലി​ല്‍ ഉ​ള്ള​തി​ന്‍റെ ഇ​ര​ട്ടി വി​റ്റാ​മി​ന്‍ എ​യും ബി​യും ഇ​തി​ലു​ണ്ട്. കൂ​ടാ​തെ മാം​സ്യ​വും നാ​രു​ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​രി​ക്കു​ന്നു. കാ​ത്സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ എ​ല്ലു​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ഉ​ത്ത​മ​മാ​ണ്.

നേ​ത്ര​രോ​ഗ​ങ്ങ​ള്‍, ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, ത​ല​വേ​ദ​ന, മൈ​ഗ്രെ​യ്ൻ, തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കും അ​ഗ​ത്തി​ച്ചീ​ര ഉ​ത്ത​മ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഫാ​ബേ​രി വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട ചെ​റു​മ​ര​മാ​യ അ​ഗ​ത്തി ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് കു​റ​യ്ക്കാ​നും ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്ര​ിക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ഉ​ത്ത​മ​മാ​ണ്. പേ​പ്പ​ര്‍​നി​ര്‍​മാ​ണ​ത്തി​ന് പ​ള്‍​പ്പ് ഉ​ണ്ടാ​ക്കു​ന്ന​തി​ന് ഇ​തി​ന്‍റെ ത​ടി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.

Tags : nattu vishesham agave trees General Hospital

Recent News

Corehub Up