തലവിൽ അൽഫോൻസാ നഗറിൽ പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഒരുക്കിയ ആംബുലൻസ് സേവനത്തിന്റെ ഫ്ലാഗ് ഓഫ് എടക്കോം ഇൻഫന്
എടക്കോം: തലവിൽ അൽഫോൻസാ നഗറിൽ പ്രവർത്തിക്കുന്ന ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ഒരുക്കിയ ആംബുലൻസ് സേവനം നാടിന് സമർപ്പിച്ചു. എടക്കോം സെൻട്രൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ എടക്കോം ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. തോമസ് ചിറ്റിലപ്പിള്ളി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
അപകടങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും രോഗികളെ സുരക്ഷിതമായി ആശുപത്രികളിലെത്തിക്കുന്നതിനും ചികിത്സാ കേന്ദ്രങ്ങൾക്കിടയിലെ മാറ്റങ്ങൾക്കുമായി 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാണ്. സേവനം ആവശ്യമുള്ളവർ 79092 49675, 75108 05572 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ചടങ്ങിൽ ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ സിഎസ്ടി, ഫാ. അനന്തു വില്ലിടുംപാറ സിഎസ്ടി, ഫാ. ലിൻസൺ ചെങ്ങിനിയാടൻ സിഎസ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.വി. ജനാർദനൻ, സെക്രട്ടറി ജോയ് കുഴിപ്പള്ളി, ഡെനിൽ കൂവക്കാട്ടിൽ, സാജൻ ജോസഫ്, ജോസ് മങ്കുഴിചാലിൽ, ജോസുക്കുട്ടി ചുക്കനാനിയിൽ, ജോയ് വടയാറ്റ്തറ, ബിനു തണ്ടത്തിൽ, ലിസമ്മ ആരിശേരി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District news