പ്രതീകാത്മക ചിത്രം
മുക്കൂട്ടുതറ: വളവിൽ എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ മുക്കൂട്ടുതറ - ഇടകടത്തി റോഡിൽ ഉമ്മിക്കുപ്പയിലാണ് അപകടം.
മൂക്കൻപെട്ടിയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.