കാരുണ്യനിധി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പിലിനു കൈമാറുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മാതൃവേദി വാര്‍ഷികാഘോഷം കത്തീഡ്രല്‍ അസിസ്റ്റന്റ്് വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസി. വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് സന്ദേശം നല്കി. മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൃദുല സ്റ്റാന്‍ലി, ട്രഷറര്‍ കൊച്ചുത്രേസ്യ ജെയ്സന്, ട്രസ്റ്റിമാരായ ജോമി ചേറ്റുപുഴക്കാരന്‍, ടോണി ചെറിയാടന്‍, ഷോബി കെ. പോള്‍, ജോബി അക്കരക്കാരന്‍, ജോസ്മി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
കാരുണ്യം തേടുന്ന എല്റോയിക്ക് കൈതാങ്ങായി മാതൃവേദിയിലെ അംഗങ്ങള്‍ സ്വരൂപിച്ച തുക കൈമാറി. വാര്‍ഷികാഘോഷത്തിന്റെ കണ്‍വീനര്‍മാരായ പുഷ്പം റാഫേല്‍, ബേബി ബാബു, ജയ ജോസഫ്, തങ്കമ്മ ജോസ്, ജെസി സൈമണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.