കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി ഫൊറോന അല്മായ നേതൃ കണ്വെന്ഷന് ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കത്തോലിക്ക കോണ്ഗ്രസ് സമുദായത്തിന്റെ ശക്തീകരണത്തിനു പ്രചോദനാത്മകമായ നേതൃത്വം നല്കിയ പ്രസ്ഥാനമാണെന്ന് ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് മഹാസമ്മേളനത്തിനു മുന്നോടിയായി കത്തോലിക്ക കോണ്ഗ്രസ് ചങ്ങനാശേരി ഫൊറോന അല്മായ നേതൃകണ്വെന്ഷന് കത്തീഡ്രല് നവമിശതാബ്ദി ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പൂങ്കല് അധ്യക്ഷത വഹിച്ചു. ഡയറക്ടര് ഫാ. ലിബിന് തുണ്ടുകളം ആമുഖ പ്രസംഗം നടത്തി. അതിരൂപത ജനറല് സെക്രട്ടറി ബിനു ഡോമിനിക് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോണ്സണ് മുണ്ടുവേലില്, രാജേഷ് ജോണ്, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു, മേരിക്കുട്ടി പാറക്കടവില് എന്നിവര് പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Catholic Congress