ഡിവൈഎസ്പി ബൈജു പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ ഭാഗമായി ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയോട് ചേർന്ന് "കേൾക്കാൻ ഒരിടം ആരംഭിച്ചു'. ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് സെന്റർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. ജോയി ചക്യത്ത്, ഫാ. വർഗീസ് ഇടശേരി, ഫാ. ബിജു, ലെസ്ലി ജോസഫ്, ഷിനി തോമസ്, പ്രവിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
മനഃശാസ്ത്രത്തിൽ ഉപരിപഠനവും കൗൺസിലിംഗിൽ പരിശീലനവും നേടിയ 10 പേരടങ്ങുന്ന ഒരു ടീം ലിസണിംഗ് കോർണറിൽ സഹായത്തിന് ഉണ്ടാകും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ് പ്രവർത്തന സമയം. ഫോൺ: 9288113318.