x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പൊ​ലി​ഞ്ഞ​വ​ർ​ക്ക് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി

വെബ് ഡെസ്ക്
Published: September 22, 2026 02:14 AM IST | Updated: September 22, 2026 02:14 AM IST

സ​ജാ​ദി​ന്‍റെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം

മ​ഞ്ചേ​രി: കോ​ട്ട​പ്പു​ഴ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് നാ​ട് ക​ണ്ണീ​രോ​ടെ യാ​ത്ര​മൊ​ഴി ന​ൽ​കി. നി​ല​ന്പൂ​ർ ചോ​ക്കാ​ട് മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്.

പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യു​മാ​യി രാ​വി​ലെ എ​ട്ടോ​ടെ ത​ന്നെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഒ​ടു​വി​ൽ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന മ​ന​സു​മാ​യാ​ണ് അ​വ​ർ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി മ​ട​ങ്ങി​യ​ത്. അ​ഞ്ചു​പേ​രി​ൽ അ​ന​സ് യൂ​സ​ഫ് യാ​സി​ന്‍റെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ എ​ത്തി​ച്ചി​രു​ന്നു.

അ​വ​ശേ​ഷി​ച്ച അ​ബ്ദു​ൾ റ​ഹീം, കെ.​പി. സ​ജാ​ദ്, റ​ഫീ​ഖ്, മു​ഹ​മ്മ​ദ്കു​ട്ടി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​ത്തി​ച്ച​ത്.
തി​രൂ​ർ സ്വ​ദേ​ശി​യാ​യ മ​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ച്ച​ത്. നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും മോ​ർ​ച്ച​റി​യി​ൽ വ​ച്ച് നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​നു​ക​ളി​ലെ പൊ​ലി​സു​കാ​ർ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

പ​ത്തോ​ടെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷെ​യ്ക് സാ​ക്കി​ർ ഉ​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യ​റ്റ് പ്ര​ഫ. ഡോ. ​ജി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ന്നു പോ​സ്റ്റു​മോ​ർ​ട്ടം.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ക​ൽ ഒ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മ​ന്ത്രി​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ, എം.​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ക​ള​ക്‌ട​ർ വി​ന​യ് ഗോ​യ​ൽ എ​ന്നി​വ​ർ മോ​ർ​ച്ച​റി​യി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews The community

Recent News

Corehub Up