x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ളി​ലെ സീ​ബ്രാ ലൈ​നു​ക​ള്‍ മാ​ഞ്ഞ​ത് കാ​ല്‍​ന​ട​ക്കാ​രെ വ​ല​യ്ക്കു​ന്നു


Published: March 3, 2026 06:49 AM IST | Updated: March 3, 2026 06:49 AM IST

അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശി​യ​പാ​ത​ക​ളി​ല്‍ സീ​ബ്രാ ലൈ​നു​ക​ള്‍ മാ​ഞ്ഞ​ത് കാ​ല്‍​ന​ട​ക്കാ​രെ വ​ല​യ്ക്കു​ന്നു.ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ജീ​വ​നും കൈ​യി​ല്‍​പി​ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍ പ​രി​സ​രം, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​ന്‍, താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, അ​പ്സ​ര​ക്കു​ന്ന് ക​വ​ല തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന സീ​ബ്രാ​ലൈ​നു​ക​ള്‍ മാ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ദി​നം പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ടൗ​ണി​ല്‍ സീ​ബ്രാ​ലൈ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യി മാ​ഞ്ഞ​തി​നാ​ൽ റോ​ഡു മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​ക്കാ​ർ​ക്കു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ഏ​റ്റ​വും തി​ര​ക്കേ​റി​യ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്താ​ന്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ങ്കി​ല്‍ രോ​ഗി​ക​ള്‍ ന​ല്ല നേ​രം നോ​ക്ക​ണം.സീ​ബ്രാ​ലൈ​നു​ക​ള്‍ മാ​ഞ്ഞ​തോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ ഗൗ​നി​ക്കാ​റേ​യി​ല്ല.

അ​ടി​മാ​ലി സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​നു മു​മ്പി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് റോ​ഡു മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.പ്രാ​യ​മാ​യ​വ​ര്‍ റോ​ഡു മു​റി​ച്ചു​ക​ട​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​ത്.രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാത്രമാണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നത്.

Tags : nattu vishesham disappearance f zebra lines

Recent News

Corehub Up