x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ട്യാംതോ​ടി​ന് പു​തി​യ പാ​ല​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു


Published: June 22, 2026 06:59 AM IST | Updated: June 22, 2026 06:59 AM IST

ഉ​ളി​ക്ക​ൽ: കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ക​രു​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും അ​ട​യാ​ള​മാ​യി വ​ട്ട്യാം​തോ​ട് പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ച ജ​ന​കി​യ പാ​ല​ത്തി​നു പ​ക​രം പു​തി​യപാ​ലം എ​ന്ന സ്വ​പ്നം ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ പാ​ല​ത്തി​നാ​യി 9.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തോ​ടെ​യാ​ണ് കു​ടി​യേ​റ്റ ജ​ന​ത​യു​ടെ പാ​ലം സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ച പാ​ലം കാ​ല​പ്പ​ഴ​ക്കം കാ​ര​ണം അ​പ​ക​ടാ​വ​സ്ഥ നേ​രി​ടു​ക​യാ​ണ്. ജി​ല്ല​യി​ലെ പ്ര​ധാ​ന ടു​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ക്കും ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ട​വ് ഉ​ൾ​പ്പ​ടെ​യു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന പാ​ലം കൂ​ടി​യാ​ണ് വ​ട്ട്യാം​തോ​ട് പാ​ലം.

ജ​ന​കീ​യ പാ​ലം വ​രു​ന്ന​തി​ന് മു​ന്പ് ക​ട​ത്തുതോ​ണി ആ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഏ​ക ​ആ​ശ്ര​യം. മ​ഴ​ക്കാ​ലം ആ​കു​ന്ന​തോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന ജ​ന​ങ്ങ​ളു​ടെ യാ​ത്ര ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി​രു​ന്നു ഇ​വി​ടെ പാ​ലം പ​ണി​ത​ത്. മ​ണി​ക്ക​ട​വ്-മാ​ട്ട​റ പ​ള്ളി​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു പ​ണം ക​ണ്ടെ​ത്തി നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പാ​ലം നി​ർ​മി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​ന​വും പി​രി​ച്ചെ​ടു​ത്ത​തു​ക​യും അ​ന്ന​ത്തെ എം​എ​ൽ​എ കെ.​സി. ജോ​സ​ഫി​ന്‍റെ പ​രി​ശ്ര​മ ഫ​ല​മാ​യി ത​ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രുല​ക്ഷം രൂ​പ​യും ആ​യി​രു​ന്നു ആ​ദ്യ മൂ​ല​ധ​നം. തു​ട​ർ​ന്ന് ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പ​ള്ളി​യും, ആ​ർ​ച്ച്ബി​ഷ​പ് എ​മ​ര​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ന്‍റെ​യും പ​രി​ശ്ര​ത്തി​ൽ ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ രൂ​പ​ത​യി​ൽ നി​ന്ന് ല​ഭി​ച്ച ഏ​താ​ണ്ട് മു​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 1993 മേ​യ് ഒ​ന്പ​തി​ന് അ​ന്ന​ത്തെ ധ​ന​കാ​ര്യ മ​ന്ത്രി​യും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രു​ന്നു പാ​ലം തു​റ​ന്നു കൊ​ടു​ത്ത​ത്.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​പാ​ച്ചി​ലി​ൽ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. മ​ല​വെ​ള്ളപ്പാ​ച്ചി​ലി​ൽ മ​ര​ങ്ങ​ളും മ​റ്റും ഇ​ടി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​രു​ക​യും പാ​ല​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന വീ​തി​യേ പാ​ല​ത്തി​നു​ള്ളൂ എ​ന്ന​തും അ​പ​ക​ടാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ​യാ​ണ് പു​തി​യ പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​ര​ന്ത​ര​മാ​യി പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​ത്. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലിന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ട്ട്യാം​തോ​ട് പാ​ല​ത്തി​ന് 9.5 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത്.

Tags : nattu vishesham dream of a new bridge Vattam River

Recent News

Corehub Up