പ്രതീകാത്മക ചിത്രം
മാങ്കുളം: തീര്‍ഥാടന കേന്ദ്രമായ മാങ്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും 31ന് ആരംഭിക്കും. വൈകുന്നേരം 4.45ന് ജപമാല. അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന - ഫാ. മാത്യൂസ് മാളിയേക്കല്‍.
ഒന്നിന് രാവിലെ 5.45ന് ആരാധന, ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് കൂട്ടുംകുടിയില്‍. പത്തിന് ആരാധന, ജപമാല, നൊവേന. 10.45ന് വിശുദ്ധ കുര്‍ബാന -ഫാ. ജിബി ഉമിക്കുന്നേല്. 4.45ന് നൊവേന, പൊന്തിഫിക്കല്‍ കുര്‍ബാന-ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. തുടര്‍ന്ന് ജപമാല പ്രദക്ഷിണം.
രണ്ടിന് രാവിലെ 5.45ന് ആരാധന, ജപമാല, നൊവേന. 6.30ന് വിശുദ്ധ കുര്‍ബാന-ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍. 8.30ന് മരിയന്‍ ധ്യാനം - ഫാ. സിന്റോ ആലുങ്കല്‍, ഫാ. ജോഷി മലേക്കുടി.11.15ന് വിശുദ്ധ കുര്‍ബാന. 4.45ന് നൊവേന, വിശുദ്ധ കുര്‍ബാന - ഫാ. മാത്യു അത്തിക്കല്‍.
ആറുവരെ തീയതികളില്‍ ഇതേസമയം നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ബെസ്റ്റോ കുമ്പളന്താനം, ഫാ. ബെന്നോ പുതിയാപറമ്പില്‍, ഫാ. ജോസഫ് വില്ലോത്ത്, ഫാ. ബെഞ്ചമിന്‍ വാഴയില്‍, ഫാ. സാവിയോ കാട്ടുപാലം, ഫാ. വിനീത് മേയ്ക്കല്‍, ഫാ. ജോണ്‍ കല്ലൂര്‍, ഫാ. ജോസഫ് കുഴുപ്പില്‍, ഫാ. ജോയി മലേക്കുടി, ഫാ. ജോസഫ് ബെഞ്ചമിന്‍ തലക്കോട്ട്ചാലില്, ഫാ. ജായസ് മറ്റം, ഫാ. ജോസഫ് വള്ളിയാംതടത്തില്‍, ഫാ. നോബി പൊന്‍പനാല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ഏഴിന് രാവിലെ 5.45ന് ആരാധന, ജപമാല, നൊവേന. 6.30ന് വിശുദ്ധ കുര്‍ബാന-ഫാ. ജോമിന് പഴുകുടി. 10ന് ആരാധന, ജപമാല, നൊവേന. 10.45ന് വിശുദ്ധ കുര്‍ബാന - ഫാ. ജോസ് കണ്ടത്തില്‍. 4.45ന് പൊന്തിഫിക്കല്കുര്ബാന -ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 6.30ന് തിരിപ്രദക്ഷിണം.
എട്ടിന് രാവിലെ 5.45ന് ആരാധന, ജപമാല, നൊവേന. 6.30ന് വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍. ഒമ്പതിന് ജപമാല, തുടര്‍ന്ന് ലദീഞ്ഞ്, നൊവേന. പത്തിന് മേരിനാമധാരികളുടെ സംഗമം, തിരുനാള്‍ കുര്‍ബാന-ഫാ. കുര്യന് പുത്തന്‍പുരയ്ക്കല്‍. സന്ദേശം-ഫാ. റോയി കണ്ണന്‍ചിറ. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, ഊട്ടുനേര്‍ച്ച.
15ന് എട്ടാമിടം. വൈകുന്നേരം 4.30ന് ആരാധന, ജപമാല, നൊവേന. 5.15ന് വിശുദ്ധ കുര്‍ബാന - ഫാ. അജിത്ത് മടിക്കാങ്കല്‍ എന്നിവയാണ് തിരുക്കര്മങ്ങളെന്ന് വികാരി ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍, അസി.വികാരി ഫാ. ജോസഫ് വള്ളിയാംതടത്തിൽ എന്നിവര്‍ അറിയിച്ചു.