സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റുന്നു.
മുനമ്പം: മുനമ്പം ബീച്ച് പാഷനിസ്റ്റ് വേളാങ്കണ്ണിമാതാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനു കൊടിയേറി. വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോൺ ബോസ്കോ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഷാബു കുന്നത്തൂർ വചനപ്രഘോഷണം നടത്തി. തിരുനാൾ ദിനമായ 13ന് രാവിലെ 10.30ന് കോട്ടപ്പുറം വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ദിവ്യബലിയിൽ മുഖ്യ കാർമികനാകും. വചനപ്രഘോഷണം ഫാ. അനിൽ സാൻജോസ്.
വൈപ്പിൻ: ഞാറക്കൽ സെന്റ് മേരിസ് പള്ളിയിൽപുത്തരി തിരുനാളിന് വികാരി ഫാ. ആന്റണി ഇരവിമംഗലം കൊടിയേറ്റി. 12ന് വൈകിട്ട് 4.30ന് ആഘോഷമായ ദിവ്യബലി.തുടർന്ന് പട്ടണ പ്രദക്ഷിണം. 13നാണ് തിരുനാൾ. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം.