ഏവൂർ ദേശബന്ധു ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നയനം 2026 ചലച്ചിത്ര സന്ധ്യ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്് അലിയാർ എം. മാക്കി
ഹരിപ്പാട് : ഏവൂർ ദേശബന്ധു ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നയനം 2026 ചലച്ചിത്ര സന്ധ്യ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. ജി. ഷിമുരാജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല സെക്രട്ടറി വി.കെ. രാജ്മോഹനൻ, പി.സി. അനിൽകുമാർ, കെ. ശിവൻകുട്ടി, മനോജ് കൊല്ലശ്ശേരിൽ, എച്ച്. ചന്ദ്രസേനൻ നായർ എന്നിവർ പ്രസംഗിച്ചു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള ക്ലാസിക്കൽ ചിത്രങ്ങളും ശ്രദ്ധേയമായ കൊമേഴ്സ്യൽ സിനിമകളും പ്രദർശിപ്പിക്കും. ഗ്രാമീണ മേഖലയിലെ സിനിമാ പ്രേമികൾക്ക് ലോക സിനിമയുടെ വൈവിധ്യങ്ങൾ പരിചയപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.