പശുവിനെ രക്ഷിക്കാൻ ഫയർഫോഴ്സ് അധികൃതർ കൊക്കർണിയിൽ ഇറങ്ങുന്നു.
കൊഴിഞ്ഞാമ്പാറ: മേയുന്നതിനിടെ കൊക്കർണിയിൽവീണ പശുവിനെ ചിറ്റൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
വടകരപ്പതി കാരപ്പാറ രാമസ്വാമിയുടെ രണ്ടുവയസു പ്രായമുള്ള പശുവാണ് കൊക്കർണയിൽ വീണത്. നാൽപ്പതടിയോളം ആഴമുള്ള കിണറ്റിൽ പകുതിയോളം വെള്ളവുമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. എസ്എഫ്ആർഒ സതീഷ്കുമാർ, എഫ്ആർഒമാരായ കൃഷ്ണദാസ്, ദിനേശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചുറ്റുമതിലും കൽപ്പടവുകളോ ഇല്ലാത്ത കൊക്കർണയിൽ സമീപവാസികളുടെ സഹായത്തിലാണ് എഫ്ആർഒമാരായ കൃഷ്ണദാസും, ദിനേശും കൊക്കർണയിൽ ഇറങ്ങിയത്. തുടർന്ന് ഏറെശ്രമകരമായ ദൗത്യത്തിലൂടെ കയറിൽകെട്ടി പശുവിനെ മുകളിലെത്തിച്ചു ഉടമയ്ക്കു കൈമാറി.
Tags : Nattuvishesham District news