x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 12, 2026 02:31 AM IST | Updated: August 12, 2026 02:31 AM IST

ഫാ.​ഡോ. ​ടോ​ണി കൊ​ള്ള​ന്നൂ​ർ കൊടിയേറ്റുന്നു.

ഏനാ​മാ​വ്: ഏ​നാ​മാ​ക്ക​ൽ ക​ർ​മല​മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ ദ​ർ​ശ​ന തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കോ​യ​മ്പ​ത്തൂ​ർ ലി​സ്യു കോ​ള​ജ് ഓ​ഫ് എ​ഡ്യൂ ക്കേ​ഷ​ൻ ഡ​യ​റ​ക്ടർ ഫാ.​ ഡോ.​ടോ​ണി കൊ​ള്ള​ന്നൂ​രാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കംകു​റി​ച്ച് കൊ​ടി​ക​യ​റ്റുക​ർ​മം നി​ർ​വ​ഹി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി ഫാ.​ തോ​മ​സ് ചൂ​ണ്ട​ൽ, ഡീ​ക്ക​ൻ പ്രി​ൻ​സ് ജോ​സ​ഫ് ആ​റു​കാ​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​രാ​യി.

14, 15 തി​യ​തി​ക​ളി​ലാ​ണ് ദ​ർ​ശ​നതി​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. 12ന് ​ദ​ർ​ശ​നസ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ന് ഫാ.​ ബി​ൽ​ജു വാ​ഴ​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ദ​ർ​ശ​നസ​ഭ​യി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്കും. 13ന് ​വൈ​കീട്ട് പ്ര​സു​ദേ​ന്തി​യ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ വാ​ഴ്ച, കു​ടും​ബസം​ഗ​മം, അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ ന​ട​ക്കും.
14ന് ​വൈ​കീ​ട്ട് തി​രി വെ​ഞ്ചരി​പ്പ്, വേ​സ്പ​ര, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഫാ. ​ഗ്ലാ​ഡ്രി​ൻ വ​ട്ട​ക്കു​ഴി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ​രു​ടെ തി​രു​സ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, തി​രു​നാ​ൾ ഊ​ട്ട്, വ​ർണമ​ഴ, ബാ​ൻ​ഡ് മേ​ളം എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ൾ ദി​വ​സ​മാ​യ 15ന് ​രാ​വി​ലെ പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ് ക്ക് പു​ല്ല​ഴി സെന്‍റ് ജോ​സ​ഫ് ഹോം ​ഡ​യ​റ​ക്ടർ ഫാ.​ രാ​ജു അ​ക്ക​ര മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. പെ​രി​ങ്ങ​ണ്ടൂ​ർ പീ​സ് ഹോം ​ഡ​യ​റ​ക്ടർ ഫാ.​ ജോ​ൺ​സ​ൺ ചാ​ലി​ശേ​രി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. വൈ​കീ​ട്ട് 4.30നുള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

Tags : Nattuvishesham Districtnews ceremony

Recent News

Corehub Up