കോടഞ്ചേരി: വലിയ കൊല്ലി വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ അൽഫോൻസാമ്മയുടെ നവനാൾ തിരുനാൾ വികാരി ഫാ. ജിയോ പുതുശേരിപുത്തൻപുരയിൽ കൊടിയേറ്റി. 27വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയും തുടർന്ന് ആഘോഷമായ നൊവേനയും നടക്കും. പ്രധാന ദിവസമായ 28ന് രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് ഊട്ടുനേർച്ചയും നടക്കും.