x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി


Published: November 4, 2025 05:50 AM IST | Updated: November 4, 2025 05:50 AM IST

മാ​ന്നാ​ർ: ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ​യോ​ടെ പ​രു​മ​ല പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റാ​സ പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന​തി​നെ അ​റി​യി​പ്പാ​യി മ​ണി​ക​ൾ മു​ഴ​ങ്ങി. തു​ട​ർ​ന്ന് പ​ള്ളി​യി​ലും ക​ബ​റി​ങ്ക​ലി​ലും ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം പ​ള്ളി​യി​ൽ​നി​ന്നും റാ​സ ആ​രം​ഭി​ച്ചു. റാ​സ പ​മ്പാ​ന​ദി​ക്ക​ര​യി​ലു​ള്ള കു​രി​ശ​ടി ചു​റ്റി പ്ര​ധാ​ന റോ​ഡി​ലൂ​ടെ എ​ത്തി ക​ൽ​കു​രി​ശ​ടി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ ​ഷം പ​ള്ളി കോ​മ്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. പ​ള്ളി​ക്ക് വ​ലം വ​ച്ച് പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച് സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.


തു​ട​ർ​ന്ന് ന​ട​ന്ന ആ​ശീ​ർ​വാ​ദ​ത്തോ​ടെ കൊ​ടി​യി​റ​ങ്ങി. പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ള്ളി​യി​ലും 6.15നു ​ചാ​പ്പ​ലി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. 8.30നു ​കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന ന​ട​ന്നു. 10.30നു ​ക​ബ​റി​ങ്ക​ൽ ധൂ​പ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് മ​ട്ടു​പ്പാ​വി​ൽ​നി​ന്ന് കാ​തോ​ലി​ക്ക ബാ​വ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ചേ​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്ക് വാ​ഴ്‌​വ് ന​ൽ​കി.

Tags : local nattuvishesham Parumala

Recent News

Corehub Up