വീടിന്റെ തറക്കല്ലിടൽ കർമ്മം പി.എം. ജോർജ് നിർവഹിക്കുന്നു.
കോഴിക്കോട്: കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന നാലാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ജോർജ് നിർവഹിച്ചു.
ഒരു നിർധന കുടുംബത്തിന് ജനപങ്കാളിത്തത്തോടെ തിരുവമ്പാടിയിൽ നിർമിച്ച് നൽകുന്ന വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി ഉന്നധാതികാര സമിതി അംഗം ഹെലൻ ഫ്രാൻസിസ്, സംസ്ഥാന സെക്രട്ടറിമാരയ ടി.ജെ. റോയി, സി.ജെ. ടെന്നിസൺ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജീവ് തോമസ്, ഇബ്രാഹിം കൂടത്തായി, ജെയിംസ് വേളാശേരി, ജോൺസൺ ചക്കാട്ടിൽ, അഭിലാഷ് പാലാഞ്ചേരി, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട്, നാസർ ചിറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഇബ്രാഹിം കൂടത്തായി ചെയർമാനായും ജോണി പ്ലാക്കാട്ട് കൺവീനറായും നാസർ ചിറക്കൽ ട്രഷററായും ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ചു.