x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കി​ട്ട​പാ​റ​യി​ൽ അ​പ​ര ത​ന്ത്രം ഫ​ലി​ച്ചി​ല്ല


Published: December 16, 2025 07:55 AM IST | Updated: December 16, 2025 07:55 AM IST

ച​ക്കി​ട്ട​പാ​റ: അ​പ​ര​ൻ​മാ​രെ ഇ​റ​ക്കി ച​ക്കി​ട്ട​പാ​റ​യി​ൽ തു​ട​ർ ഭ​ര​ണ​ത്തി​ന് കോ​പ്പൂ​കൂ​ട്ടി​യ സി​പി​എം ത​ന്ത്രം പാ​ളി​യെ​ന്ന് ആ​ക്ഷേ​പം. വാ​ർ​ഡ് നാ​ലി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മോ​ളി​യാ​യി​രു​ന്നു. വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ ച​ക്കി​ട്ട​പാ​റ​യി​ൽ നി​ന്ന് ര​ണ്ട് മോ​ളി​മാ​രെ രം​ഗ​ത്തി​റ​ക്കി ഇ​ട​തു​മു​ന്ന​ണി​സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്കി. ഫ​ലം വ​ന്ന​പ്പോ​ൾ അ​പ​ര മോ​ളി​മാ​ർ തോ​റ്റു. കെ​ട്ടി​വ​ച്ച 2,000 രൂ​പ വീ​തം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മോ​ളി ആ​യി​ത്ത​മ​റ്റ​ത്തെ പൂ​ഴി​ത്തോ​ട്ടു​കാ​ർ 141 വോ​ട്ടി​ന് ജ​യി​പ്പി​ച്ചു.


നി​ല​വി​ൽ സി​പി​എം ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​തു​കാ​ട് ആ​റാം വാ​ർ​ഡി​ൽ ഇ​ക്കു​റി അ​ട്ടി​മ​റി ജ​യം നേ​ടി​യ കോ​ൺ​ഗ്ര​സി​ന്‍റെ ജി​തേ​ഷി​നെ​തി​രേ 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ ച​ക്കി​ട്ട​പാ​റ​യി​ൽ നി​ന്ന് അ​പ​ര​നാ​ക്കി മ​റ്റൊ​രു ജി​തേ​ഷി​നെ ഇ​റ​ക്കി. 53 വോ​ട്ടു​ക​ൾ പി​ടി​ച്ചു​വെ​ങ്കി​ലും ഒ​മ്പ​ത് വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചു.

സി​പി​എ​മ്മി​ന് 200ൽ​പ​രം വോ​ട്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന വാ​ർ​ഡാ​ണി​ത്. പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ര​ണ്ട് വോ​ട്ടി​ന് ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ ഗി​രീ​ഷ്‌ കോ​മ​ച്ചം​ക​ണ്ടി​ക്കെ​തി​രേ​യും ഗി​രീ​ഷ് വെ​ങ്കി​ട്ട​വി​ള​യെ അ​പ​ര​നാ​ക്കി ഇ​റ​ക്കി 59 വോ​ട്ട് പി​ടി​ച്ചു. കോ​ൺ​ഗ്ര​സി​ന്‍റെ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ 190 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ​പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ അ​പ​ര​യാ​യി ബി​ന്ദു വ​ള്ളി​പ്പ​റ്റ​യെ ഇ​റ​ക്കി​യെ​ങ്കി​ലും 10 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. 16 വാ​ർ​ഡു​ക​ളി​ൽ ഒ​രി​ട​ത്തും യു​ഡി​എ​ഫ് അ​പ​ര​ത​ന്ത്രം പ​യ​റ്റി​യി​ല്ല.

 

Tags : nattu vishesham illegal tactics Chakkittapara

Recent News

Corehub Up