x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക ഫെ​സ്റ്റ് ശ്രദ്ധേയമായി


Published: June 25, 2026 04:57 AM IST | Updated: June 25, 2026 04:57 AM IST

തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബ​ശ്രീ സം​ഘ​ടി​പ്പി​ച്ച ച​ക്ക ഫെ​സ്റ്റ്.

മ​ഞ്ചേ​രി: ച​ക്ക​യി​ല്‍നി​ന്നു​ള്ള മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​നി​ര്‍​മാ​ണ സാ​ധ്യ​ത​ക​ള്‍ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന​തി​നു​മാ​യി തൃ​ക്ക​ല​ങ്ങോ​ട് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ക്ക ഫെ​സ്റ്റ് ന​ട​ത്തി. സം​യോ​ജി​ത കാ​ര്‍​ഷി​ക ക്ല​സ്റ്റ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​പ​ജീ​വ​ന സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഹ​സ്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ഫ അ​ബ്ദു​ല്‍ ജ​ലീ​ല്‍, മ​ഞ്ജു​ഷ ആ​മ​യൂ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ധീ​ഷ് ക​രി​ക്കാ​ട്, സ​ജാ​ദ് നെ​ല്ലി​പ​റ​മ്പ​ന്‍, മു​നീ​ര്‍ മ​ച്ചി​ങ്ങ​ല്‍, മ​ജീ​ദ് പാ​ല​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ വി​പ​ണ​നമേ​ള ശ്ര​ദ്ധേ​യ​മാ​യി. ച​ക്ക കോ​ഫി മു​ത​ല്‍ ച​ക്ക ബി​രി​യാ​ണി വ​രെ​യു​ള്ള 50ല​ധി​കം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ വി​ല്‍​പ്പ​ന​ക്കാ​യി ത​യ്യാ​റാ​ക്കി​യി​രു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 101 ത​രം ച​ക്ക വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​നും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. കാ​ര​ക്കു​ന്ന് 34-ലെ ​കു​ടും​ബ​ശ്രീ​യു​ടെ ഉ​പ​ജീ​വ​ന സേ​വ​നകേ​ന്ദ്രം വ​ഴി​യാ​ണ് പ​രി​ശീ​ല​ന​വും ച​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​ത്. മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ഒ​രു കൂ​റ്റ​ന്‍ ച​ക്ക​യാ​യി​രു​ന്നു. തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​. സെ​ക്ര​ട്ട​റി ശ്രീ​കു​മാ​റാ​ണ് ഇതൊരു​ക്കി​യ​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up