x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി​യി​ൽ ക​ന്നി 20 പെ​രു​ന്നാ​ൾ 25 മു​ത​ൽ നാ​ല് വ​രെ

വെബ് ഡെസ്ക്
Published: September 22, 2026 02:14 AM IST | Updated: September 22, 2026 02:14 AM IST

കോ​ത​മം​ഗ​ലം മാ​ർ തോ​മാ ചെ​റി​യ​പ​ള്ളി​യി​ൽ ക​ബ​റ​ട​ങ്ങി​യി​ട്ടു​ള്ള പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ക​ബ​ർ.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ 341 -ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ (ക​ന്നി 20 പെ​രു​ന്നാ​ൾ) 25 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ നാ​ല് വ​രെ ന​ട​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

25ന് ​രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 7.15ന് ​ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ച​ക്കാ​ല​ക്കു​ടി ചാ​പ്പ​ലി​ൽ നി​ന്നു പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ക​രി​ങ്ങാ​ച്ചി​റ പ​ള്ളി​യി​ൽ നി​ന്നു​ള്ള ത​മു​ക്ക് നേ​ർ​ച്ച, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം.

26ന് ​ക​ൽ​ക്കു​രി​ശ് പെ​രു​ന്നാ​ൾ, 6.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 7.15ന് ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്റ്റാ​ൾ ലേ​ലം, വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം, വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ൺ ക​ർ​മം ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​വ​ഹി​ക്കും.

27ന് 5.15​ന് പ്ര​ഭാ​ത ന​മ​സ്‌​കാ​രം, ആ​റി​ന് കു​ർ​ബാ​ന: മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 7.30നു ​കു​ർ​ബാ​ന: കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മ്മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഒ​ന്പ​തി​ന് കു​ർ​ബാ​ന: കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 5.45ന് ​സ​ന്ധ്യാ​ന​മ​സ്ക്‌​കാ​രം, 6.30ന് ​കു​ർ​ബാ​ന: ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

28ന് 6.30​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, 7.15ന് ​പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം. 29ന് 6.30​ന് പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 7.15ന് ​ഡോ. മാ​ത്യൂ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം.

30ന് 6.30​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, 7.15ന് ​മ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് നേ​ർ​ച്ച​സ​ദ്യ​ക്കു​ള്ള ക​ല​വ​റ നി​റ​യ്ക്ക​ൽ, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം.
ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്ക്കാ​രം, 7.15ന് ​കു​ര്യാ​ക്കോ​സ് മാ​ർ ദി​യ​സ്‌​കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം.

ര​ണ്ടി​ന് രാ​വി​ലെ 6.30നു ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 7.15ന് ​മാ​ത്യൂ​സ് മാ​ർ അ​ന്തീ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, മൂ​ന്നി​ന് പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ൾ മേ​മ്പൂ​ട്ടി​ൽ നി​ന്നു പ​ള്ളി​യ​ക​ത്തേ​ക്ക്, അ​ഞ്ചി​ന് തീ​ർ​ഥാ​ട​ക​ർ​ക്കു സ്വീ​ക​ര​ണം, 6.30 ന് ​ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം, പ്ര​സം​ഗം, 10ന് ​ന​ഗ​രം​ചു​റ്റി പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം.

മൂ​ന്നി​ന് രാ​വി​ലെ അ​ഞ്ചി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, 5.30ന് ​കു​ർ​ബാ​ന: ഏ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഏ​ഴി​ന് കു​ർ​ബാ​ന: തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 8.30ന് ​കു​ർ​ബാ​ന, പ്ര​സം​ഗം: ശ്രേ​ഷ്‌​ഠ കാ​തോ​ലി​ക്ക മാ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ, 10.30ന് ​നേ​ർ​ച്ച​സ​ദ്യ, ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, അ​ഞ്ചി​നു പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​കെ മേ​മ്പൂ​ട്ടി​ലേ​ക്ക്, ആ​റി​ന് സ​ന്ധ്യാ​ന​മ​സ്ക്‌​കാ​രം.

നാ​ലി​ന് രാ​വി​ലെ 5.45ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 6.30ന് ​കു​ർ​ബാ​ന: ഏ​ലി​യാ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, 8.15നു ​കു​ർ​ബാ​ന: മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത, 9.45ന് ​പാ​ച്ചോ​ർ നേ​ർ​ച്ച, 10.30ന് ​ലേ​ലം, 4 ന് ​കൊ​ടി​യി​റ​ക്ക്, 5.45 ന് ​സ​ന്ധ്യാ​ന​മ​സ്ക്‌​കാ​രം, 6.30 ന് ​കു​ർ​ബാ​ന: ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​ങ്ങ​നെ​യാ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ. ഒ​ക്‌​ടോ​ബ​ർ 11 വ​രെ വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം തു​ട​രു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​സാ​ജു ജോ​ർ​ജ് കു​രി​ക്ക​പ്പി​ള്ളി​ൽ, ത​ന്നാ​ണ്ട് ട്ര​സ്റ്റി​മാ​രാ​യ ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യ്‌ മ​ണ്ണ​ഞ്ചേ​രി, വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി​യ​ഗം​ങ്ങ​ളാ​യ ബേ​ബി ആ​ഞ്ഞ​ലി​വേ​ലി, കെ.​കെ. ജോ​സ​ഫ് ക​രി​ങ്കു​റ്റി​പ്പു​റം, സ​ലിം ചെ​റി​യാ​ൻ​മാ​ലി​യി​ൽ, ഡോ. ​റോ​യ് എം. ​ജോ​ർ​ജ് മാ​ലി​യി​ൽ, എ​ബി ചേ​ലാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up