പൊന്നുംപറമ്പിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ച കെഎസ്ഇബി പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: കഴിഞ്ഞ 15 വർഷങ്ങളായി പയ്യാവൂരിലെ എൻഎസ്എസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ (കെഎസ്ഇബി) പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പൊന്നുംപറമ്പിലെ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. സജീവ് ജോസഫ് എംഎൽഎ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ നോർത്ത് മലബാർ ചീഫ് എൻജിനിയർ ടി.എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഇൻ-ചാർജ് പി കെ. അനൂപ് ആമുഖ പ്രഭാഷണം നടത്തി. പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ പി.വി. പ്രദീപ് സെക്ഷന്റെ പ്രവർത്തനങ്ങളും പുതിയ ഓഫീസ് കെട്ടിടത്തിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട റിപ്പോർട്ടും അവതരിപ്പിച്ചു.
റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഒ.പി. വേലായുധൻ, വാർഡംഗം സഷീബ, യൂണിയൻ പ്രതിനിധികളായ കെ. ശ്രീനിവാസൻ, എം.എം. നിഷാജ്, കെ. സഹദേവൻ, സതീശൻ, കെ.ബി. ഗോവിന്ദൻ, രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ഇ.കെ. കുര്യൻ, കെ.വി. പ്രഭാകരൻ, അബ്ദുൾ ഖാദർ, പി. രാജീവൻ, എ. നാരായണൻ, ജോസ് വണ്ടാക്കുന്നേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ. സുരേഷ്കുമാർ, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി ഐബിഷ് പി. ബേബി, എൻഎസ്എസ് കരയോഗം പ്രസിഡന്റ് പി.എൻ. പ്രഭാകരൻ നായർ, ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news