x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ രാ​ജ ശി​ല്​പി, ത​ച്ചു​ശാ​സ്ത്ര​ത്തി​ലെ കൗ​ശ​ല​ക്കാ​ര​ൻ

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: August 22, 2026 12:30 AM IST | Updated: August 22, 2026 12:30 AM IST

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ നെ​ഹ്റു​ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റ്.

ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​ക്ക് ഒ​രു അ​ലി​ഖി​ത ശാ​സ്ത്ര​മു​ണ്ട്. അ​തുപോ​ലെത​ന്നെ വ​ള്ളം​പ​ണി​ക്കും ത​ച്ചു​ശാ​സ്ത്ര​മേ​റേ. ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ വൈ​ദ​ഗ്ധ്യം മ​ന​സി​ലാ​ക്ക​ണ​മെ​ങ്കി​ൽ ചു​ണ്ട​ൻ​വ​ള്ള​ത്തി​ന്‍റെ ഉ​ത്ഭ​വ​ക​ഥ​യി​ലേ​ക്കു മ​ട​ങ്ങ​ണം. നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന ചെ​മ്പ​ക​ശേ​രി​യും കാ​യം​കു​ള​വും ത​മ്മി​ലു​ണ്ടാ​യ യു​ദ്ധ​ത്തി​ൽ കാ​യം​കു​ളം പ​രാ​ജ​യ​പ്പെ​ടാ​നി​ട​യാ​യ​ത് ത​ച്ചു​ശാ​സ്ത്ര​ത്തി​ലെ കൗ​ശ​ലം കൊ​ണ്ടാ​ണ്.കാ​യം​കു​ളം രാ​ജ്യ​ത്തെ കീ​ഴ​ട​ക്കാ​ൻ ചെ​മ്പ​ക​ശേ​രി​യു​ടെ ഭ​ര​ണാ​ധി​പ​നാ​യ ദേ​വ​നാ​രാ​യ​ണ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി നാ​വി​ക​സൈ​ന്യ​ത്തി​ന് സ​ഞ്ച​രി​ക്കാ​ൻ ഒ​രു വാ​ഹ​നം ത​യാ​റാ​ക്കാ​ൻ കു​ട്ട​നാ​ട് കൊ​ടു​പ്പു​ന്ന സ്വ​ദേ​ശി നാ​രാ​യ​ണ​ൻ ആ​ചാ​രി​യോ​ട് രാ​ജാ​വ് ക​ൽ​പ്പി​ച്ചു. ആ​ചാ​രി ഈ ​ദൗ​ത്യം ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​ങ്ങ​നെ ഒ​രു നാ​വി​ക​പ്പോ​ര് ചെ​മ്പ​ക​ശേ​രി രാ​ജാ​വ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന കാ​ര്യ​വും ചു​ണ്ട​ൻ​വ​ള്ളം അ​തി​നാ​യി നി​ർ​മി​ക്ക​പ്പെ​ട്ട​തും കാ​യം​കു​ളം രാ​ജാ​വ​റി​ഞ്ഞു.

അ​ദ്ദേ​ഹം ഇ​തു നി​ർ​മി​ച്ച കൊ​ടു​പ്പു​ന്ന നാ​രാ​യ​ണ​ൻ ആ​ചാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി. കാ​യം​കു​ളം കാ​യ​ലി​ൽ യു​ദ്ധം ആ​രം​ഭി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ പ​ട​ക്ക​പ്പ​ലി​നു സ​മാ​ന​മാ​യ ജ​ല​വാ​ഹ​നം ക​ണ്ട് ചെ​മ്പ​ക​ശേ​രി രാ​ജാ​വ് അ​മ്പ​ര​ന്നു. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ട​ക്ക​പ്പ​ൽ നി​ർ​മാ​ണ​ര​ഹ​സ്യം ചോ​ർ​ത്തി​യ കൊ​ടു​പ്പു​ന്ന നാ​രാ​യ​ണ​ൻ ആ​ചാ​രി​യെ ചെ​മ്പ​ക​ശേ​രി രാ​ജാ​വ് ത​ട​വി​ലാ​ക്കി.

വ​ള്ള​ത്തി​ലൊ​ളി​പ്പി​ച്ച നി​ർ​മാ​ണ കൗ​തു​കം

രാ​ജ​സ​ന്നി​ധി​യി​ൽ ഹാ​ജ​രാ​ക്ക​പ്പെ​ട്ട കൊ​ടു​പ്പു​ന്ന നാ​രാ​യ​ണ​നാ​ചാ​രി ത​ന്നെ കൊ​ല്ല​രു​തെ​ന്ന് അ​പേ​ക്ഷി​ച്ചു​കൊ​ണ്ട് ചെ​മ്പ​ക​ശേ​രി രാ​ജാ​വി​നോ​ട് കാ​യം​കു​ളം പ​ട​ക്ക​പ്പ​ലി​ൽ താ​ൻ കാ​ട്ടി​യ​കൗ​ശ​ലം വി​വ​രി​ച്ചു. ചെ​മ്പ​ക​ശേ​രി​യു​ടെ പ​ട​ക്ക​പ്പ​ലി​ൽനി​ന്ന് പീ​ര​ങ്കി ഒ​രു​ത​വ​ണ പൊ​ട്ടു​മ്പോ​ൾ വ​ള്ളം ഒ​ര​ടി മു​ന്നോ​ട്ടു​പോ​കും കാ​യം​കു​ള​ത്തി​ന്‍റെ പ​ട​ക്ക​പ്പ​ലി​ൽനി​ന്നും പീ​ര​ങ്കി പൊ​ട്ടു​മ്പോ​ൾ വ​ള്ളം ഒ​ര​ടി പി​ന്നോ​ട്ടു​പോ​കും. ത​ന്മൂ​ലം വി​ജ​യം ത​ന്‍റെ രാ​ജ്യമാ​യ ചെ​മ്പ​ക​ശേ​രി​ക്കാ​യി​രി​ക്കു​മെ​ന്നും ബ​ല​മാ​യി കാ​യം​കു​ളം രാ​ജാ​വ് ത​ന്നെ പി​ടി​ച്ചു​കൊ​ണ്ടു പോ​യ​താ​ണെ​ന്നും താ​ൻ നി​സ​ഹാ​യ​നാ​ണെ​ന്നും നാ​രാ​യ​ണ​നാ​ശാ​രി പ​റ​ഞ്ഞു.

ആ​ചാ​രി പ​റ​ഞ്ഞ​തു​പോ​ലെ ചെ​മ്പ​ക​ശേ​രി യു​ദ്ധം വി​ജ​യി​ച്ചു. ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ത​ച്ചു​ശാ​സ്ത്ര​പ്പെ​രു​മ പ​റ​യു​ന്ന ക​ഥ​യാ​ണി​ത്.

പെ​രു​മ നി​ല​നി​ർ​ത്തി കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​നാ​ചാ​രി

ചു​ണ്ട​ൻ​വ​ള്ള നി​ർ​മാ​ണ​ത്തി​ൽ പ്ര​ഗ​ത്ഭ​രാ​യ ധാ​രാ​ളം ആ​ചാ​രി​മാ​ർ പി​ന്നീ​ടു വ​ന്നു. ഇ​തി​ൽ പ്ര​മു​ഖ​ൻ കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​നാ​ചാ​രി​യാ​ണ്. ഇ​ന്നു നി​ല​വി​ലു​ള്ള ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളി​ൽ മി​ക്ക​തും ഇ​ദ്ദേ​ഹം നി​ർ​മി​ച്ച​താ​ണ്. എ​ട്ടു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും മൂ​ന്നു പ​ള്ളി​യോ​ട​ങ്ങ​ളും മ​ന​ക്ക​ണ​ക്കി​നാ​ൽ അ​ള​ന്ന് നി​ർ​മി​ച്ച ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ പെ​രു​ന്ത​ച്ഛ ൻ ഒ​ൻ​പ​താ​മ​ത് വ​ള്ളം പ​ണി​ത് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പ് ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​യു​ക​യാ​യി​രു​ന്നു.
എ​ട​ത്വ പ​ച്ച ക​ര​ക്കാ​ർ​ക്കുവേ​ണ്ടി പ​ച്ച ചു​ണ്ട​ൻ നി​ർ​മി​ച്ചു​കൊ​ണ്ടാ​ണ് 1950 ക​ളി​ൽ കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​നാ​ചാ​രി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ നി​ർ​മാ​ണ ലോ​ക​ത്തേ​ക്ക് ക​ട​ന്ന​ത്. പി​ന്നീ​ട് പു​ളി​ങ്കു​ന്ന്, ച​മ്പ​ക്കു​ളം, ചെ​റു​ത​ന, ജ​വ​ഹ​ർ താ​യ​ങ്ക​രി, കാ​രി​ച്ചാ​ൽ, ക​ല്ലൂ​പ്പ​റ​മ്പ​ൻ എ​ന്നീ ചു​ണ്ട​നു​ക​ളും കോ​യി​ൽ​മു​ക്ക് നാ​രാ​യ​ണ​നാ​ചാ​രി​യു​ടെ ക​ര​വി​രു​തി​ൽ വി​രി​ഞ്ഞു. കോ​ഴ​ഞ്ചേ​രി, കീ​ഴു​ക​ര, നെ​ല്ലി​ക്ക​ൽ എ​ന്നീ പ​ള്ളി​യോ​ട​ങ്ങ​ളും നി​ർ​മി​ച്ച​ത് നാ​രാ​യ​ണ​നാ​ചാ​രി​യാ​ണ്. ത​ച്ചു​ശാ​സ്ത്ര​ത്തി​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തി​ൽ സാ​ങ്കേ​തി​ക തി​ക​വാ​ർ​ന്ന ഈ ​വ​ള്ള​ങ്ങ​ൾ നെ​ഹ്റു​ട്രോ​ഫി​യി​ല​ട​ക്കം കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​ലോ​ത്സ​വ​ങ്ങ​ളി​ലും വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​വ​യാ​ണ്. 1992ൽ ​ആ​രം​ഭി​ച്ച അം​ബേ​ദ്ക​ർ ചു​ണ്ട​ൻ പ​ണി​ന​ട​ക്ക​വേ 1994 മാ​ർ​ച്ച് 27ന് 72-ാം ​വ​യ​സി​ൽ അ​ദ്ദേ​ഹം മ​രി​ച്ചു

Tags : NattuVishesham DistricteNews

Recent News

Corehub Up