കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റായി ചുമതലയേറ്റ വി.ബി. ബിനു ചെയ്യാ നാഗ്രഹിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
പബ്ലിക് ലൈബ്രറിയെക്കുറിച്ചുള്ള സ്വപ്നം ?
പബ്ലിക് ലൈബ്രറിയെ സംസ്ഥാനത്തെതന്നെ ഏറ്റവും മികച്ച സാംസ്കാരിക ഇടമാക്കുകയാണ് ലക്ഷ്യം. വായനയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനൊപ്പം സാംസ്കാരിക ഒത്തുചേരലുകൾക്കുള്ള ഇടമായി മാറ്റിയെടുക്കും.
യുവജനങ്ങള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍?
വായിക്കുന്ന ധാരാളം പേര് ഇപ്പോഴത്തെ തലമുറയിലുണ്ട്. പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന് ഏകദേശം പൂര്‍ത്തിയാകാറായി. ലൈബ്രറിയില്‍ എത്തിയില്ലെങ്കിലും വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ ഓണ്‍ലൈനായി വായിക്കാം.
കുട്ടികളുടെ ലൈബ്രറി നവീകരണം?
കുട്ടികള്‍ക്കായി ലൈബ്രറിയും പാര്‍ക്കുമുണ്ട്. പാര്‍ക്കിന്റെ നവീകരണവും ഉടൻ പൂര്‍ത്തിയാകും. കുട്ടികളെ വായനയിലേക്കും സാംസ്കാരിക പരിപാടികളിലേക്കും ആകര്‍ഷിക്കുക എന്നത് പ്രധാന ലക്ഷ്യമാണ്.
ബീഥോവന് മ്യൂസിക് അക്കാദമി ഉടനെ യാഥാര്‍ഥ്യമാകുമോ?
എംജി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പാശ്ചാത്യസംഗീത പഠനത്തിനായുള്ള ബീഥോവന് മ്യൂസിക് അക്കാദമി ഉടനെ പ്രവര്‍ത്തനമാരംഭിക്കും. ഫാ. പ്രഫ. എം.പി. ജോര്‍ജിന്റെ നേതൃത്വത്തിലാകും അക്കാദമി പ്രവര്‍ത്തിക്കുന്നത്.