മരകാവ് സെന്റ് തോമസ് പള്ളിയില്‍ തിരുസ്വരൂപ പ്രതിഷ്ഠ വികാരി ഫാ. ജോസ് കളപ്പുര നിര്‍വഹിക്കുന്നു.
പുല്‍പ്പള്ളി: തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദുഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയില്‍ തോമാശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനയും ആരംഭിച്ചു. ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ദിവ്യബലി, നൊവേന, കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ഥന എന്നിവയും ഉണ്ടായിരുന്നു. വയനാട്ടില്‍ മാര്‍ത്തോമാ ശ്ലീഹായുടെ നാമധേയത്തില്‍ ആരംഭിച്ച ആദ്യത്തെ പള്ളികളില്‍ ഒന്നാണ് മരകാവ്.
80 വര്‍ഷത്തോളം മുമ്പ് സ്ഥാപിതമായ പള്ളിയില്‍ എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർഥനകളും നടത്തിവരുന്നു. ദുഖ്റാന തിരുനാളില്‍ പ്രത്യേക തിരുകർമങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും. ഇടവകയിലെ മൂന്നു യൂണിറ്റുകളിലെ കുടുംബങ്ങള്‍ ചേര്‍ന്നാണ് ഓരോ ദിവസത്തെയും പ്രാർഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags : Local News Nattuvishesham Wayanad