ആകാശത്തു പ്രത്യക്ഷപ്പെട്ട ചുവന്ന വെളിച്ചം.
കാട്ടാക്കട: കാട്ടാക്കടയുടെ വിവിധ പ്രദേശങ്ങളിൽ രാത്രിയുണ്ടായ ചുമന്ന വെളിച്ചം ആളുകൾക്കിടയിൽ അത്ഭുതവും സംശയവും ഉളവാക്കി. കഴിഞ്ഞദിവസം രാത്രി 11:30 മണിയോടെ വിളപ്പിൽശാല ചെറുതേരി ഭാഗത്തുനിന്നുനിന്നാണ് ഇത്തരത്തിൽ ഒരു വെളിച്ചം കണ്ടതായി നാട്ടുകാർ പറയുന്നത്. ഇതിനുശേഷം കാട്ടാക്കട, മഠത്തികോണത്തിൽ നിന്നും ഇതേ വെളിച്ചം കണ്ടതായി ടർഫിൽ കളിക്കുകയായിരുന്ന യുവാക്കളും വ്യക്തമാക്കി.
തുടർന്ന് വിവിധയിടങ്ങളിൽ നിന്നുള്ള വീഡിയോയും ഫോട്ടോയും ഒക്കെ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും തിരുവനന്തപുരം ജില്ലയിലെ പേയാട്, തിരുമല, വട്ടിയൂർക്കാവ്, നെടുമങ്ങാട് ഉൾപ്പെടെ വിവിധ ഭാഗത്തുനിന്നും ഇതര ജില്ലകളിൽ നിന്നുമുള്ള വരും ഇതേ വെളിച്ചം കണ്ടതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
മലയിൻകീഴ് ഭാഗത്തെ ട്രാൻസ്ഫോമർ ഇതേസമയം ന്യൂട്രൽ ലെഗിന്റെ തകരാർ മൂലം ഷോർട്ട് സർക്യൂട്ടുണ്ടായി തീ പിടിച്ചിരുന്നു. എന്നാൽ ഇത്തരത്തിലെ വെളിച്ചം ഇവിടെനിന്ന് ഇത്രയും ദൂരം ഉള്ള ആളുകൾ കാണുക എന്നത് പ്രയാസകരമാണെന്ന് കെഎസ്ഇബി അധികൃതരും പറയുന്നു.
Tags : Local News Nattuvishesham Thiruvananthapuram