കാട്ടാന പ്ലാവ് കുലുക്കി ചക്ക വീണ് തകർന്ന ഞായപ്പിള്ളി കാരിക്കോട്ടില്‍ ബിജോയിയുടെ വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് വനപാലകരുടെ നേതൃത്വത്തിൽ മാറ്റി പുന
കോതമംഗലം: കാട്ടാന ചക്കയിട്ട് തകർത്ത വീടിന്റെ മേൽക്കൂര തകർന്നത് വനപാലകർ പുനസ്ഥാപിച്ചു. ഞായപ്പിള്ളി കാരിക്കോട്ടില്‍ ബിജോയിയുടെ വീടിന്റെ മേൽക്കൂരയാണ് ഭാഗീകമായി തകര്‍ന്നത്. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന ബിജോയിയുടെ വീടിന്റെ സമീപത്തെ പ്ലാവ് കുലുക്കിയപ്പോള്‍ ചക്ക വീണ് വീടിന്റെ മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് തകരുകയായിരുന്നു. വീട്ടുകാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
സംഭവം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകര്‍ വീടിന്റെ മേല്‍ക്കൂര പുനസ്ഥാപിച്ചുനല്കാന് തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം പൂതിയ ആസ്ബറ്റോസ് ഷീറ്റ് എത്തിച്ച് തൊഴിലാളികളെ ഉപയോഗിച്ച് മേല്‍ക്കൂര പൂര്‍വ സ്ഥിതിയിലാക്കി.
Tags : Local News Nattuvishesham Ernakulam