x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ക​ര​ക്കോ​ൾ ഇ​നി​യും എ​ത്തി​യി​ല്ല; ആ​ര​വ​മി​ല്ലാ​തെ തീ​ര​ങ്ങ​ൾ


Published: June 14, 2026 04:44 AM IST | Updated: June 14, 2026 04:44 AM IST

കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ ഇ​ന്ന​ലെ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ച നാ​ര​ൻ ചെ​മ്മീ​ൻ ലേ​ലം ചെ​യ്യു​ന്നു.

വൈ​പ്പി​ൻ: ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ച​തോ​ടെ തീ​ര​ക്ക​ട​ലി​ൽ ചാ​ക​ര തേ​ടി​പ്പോ​യ പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് നി​രാ​ശ. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ചി​ല വ​ള്ള​ങ്ങ​ൾ​ക്ക് ഭേ​ദ​പ്പെ​ട്ട രീ​തി​യി​ൽ പൂ​വാ​ല​ൻ ചെ​മ്മീ​ൻ ല​ഭി​ച്ച​താ​ണ് ഏ​ക ആ​ശ്വാ​സം. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി ക്യാ​ച്ചിം​ഗ് ഉ​ണ്ടാ​യി​ല്ല.

ഇ​ന്ന​ലെ​യും പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ലേ​ക്ക് പോ​യ പ​ര​മ്പ​രാ​ഗ വ​ള്ള​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ തോ​തി​ൽ ചെ​റി​യ നാ​ര​ൻ ചെ​മ്മീ​നാ​ണ് ല​ഭി​ച്ച​ത്. പ​ല വ​ള്ള​ങ്ങ​ൾ​ക്കും ചി​ല​വു​കാ​ശ് പോ​ലും ഒ​ത്തി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് ചെ​റി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് വ​ൻ​തോ​തി​ൽ ല​ഭി​ക്കാ​റു​ള്ള കൊ​ഴു​വ, പ​ല്ലി​മീ​ൻ, പൊ​ടി​മീ​ൻ എ​ന്നി​വ​യും ഇ​ക്കു​റി തീ​ര​ത്തി​ന് അ​ന്യ​മാ​യ അ​വ​സ്ഥ​യാ​ണ്.

കാ​റ്റും കോ​ളും മു​റു​കി ക​ട​ലി​ള​കി മ​റി​ഞ്ഞാ​ൽ തീ​ര​ത്ത് മ​ത്സ്യ​ക്കൂ​ട്ട​ങ്ങ​ൾ എ​ത്തും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up