ചത്ത പശുവിനെ ഇറച്ചി വില്പനയ്ക്ക് കൊണ്ടുവന്ന സംഭവത്തിൽ അറവുശാലയിലെ കടയിൽ സുധീർ എന്നയാളുടെ വില്പന സ്റ്റാൾ നഗരസഭ അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്യുന്നു.
കായംകുളം: നഗരസഭയുടെ അറവു ശാലയിൽ ചത്ത പശുവിനെ ഇറച്ചി വിൽപ്പനയ്ക്കായി കൊണ്ടു വന്ന സംഭവത്തിൽ അറവുശാലയിലെ വിൽപന സ്റ്റാൾ അടച്ചുപൂട്ടി.
ചത്ത പശുവിനെ കൊണ്ടു വന്ന വാഹന ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ അറവ് ശാലയിലെ കടയിൽ സുധീറിന്റെ ഉടമസ്ഥതയിൽ നടത്തിവന്ന രണ്ട് ഇറച്ചിവിൽപന സ്റ്റാളുകളാണ് നഗരസഭ അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തത്. ഇന്നലെ കൂടിയ നഗരസഭ കൗൺസിൽ യോഗം മുഖ്യ അജണ്ടയായി വിഷയം ചർച്ച ചെയ്യുകയും സ്റ്റാളുകൾ അടച്ചുപൂട്ടുന്നതിന് തീരുമാനിക്കുകയുമായിരുന്നു.
അറവ് ശാലയിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു, ഈ വിഷയവുമായി ബന്ധപ്പെട്ട എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോൾ കുറ്റക്കാരന്റെയോ ഡ്രൈവറുടെയോ പേര് ഉൾപ്പെടുത്താതിരുന്ന പൊലിസ് നടപടിക്കെതിരേ നഗരസഭ കൗൺസിൽ യോഗം പ്രതിഷേധിച്ചു, പൊലിസ് നടപടിക്കെതിരെ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകുന്നതിനും കൗൺസിൽ യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനം കൈകൊണ്ടു.
Tags : NattuVishesham DistrictNews